പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025-ലെ പൊതു തിരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ച് ‘ഹരിത തെരഞ്ഞെടുപ്പ്’ ആക്കി മാറ്റാന്‍ പാലക്കാട് ജില്ലയില്‍ നഗര സഭാലത്തില് ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു. ഹരിത ചട്ടം ജില്ലാതല നോഡല്‍ ഓഫീസറും ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ ജി. വരുണ്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഹരിത ചട്ടപാലനം ഉറപ്പാക്കുന്നതിനാണ് നഗരസഭാ തല ത്തില്‍ ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചിരിക്കുന്നത്.പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍ എന്നീ നഗരസഭകളില്‍ ക്ലീന്‍ സിറ്റി മാനേജര്‍മാരെയാണ് നോഡല്‍ ഓഫിസര്‍മാരായി നിയോ ഗിച്ചിരിക്കുന്നത്. പാലക്കാട് നഗരസഭയില്‍ മണിപ്രസാദ് പി., ചിറ്റൂര്‍-തത്തമംഗലത്ത് ടി.എ തങ്കം, ചെര്‍പ്പുളശ്ശേരിയില്‍ സി.മനോജ് കുമാര്‍, ഒറ്റപ്പാലത്ത് ഇ.പി വിസ്മല്‍, മണ്ണാര് ക്കാട് കെ.മുഹമ്മദ് ഇക്ബാല്‍, പട്ടാമ്പിയില്‍ പി.വി സുബ്രഹ്മണ്യന്, ഷൊര്‍ണ്ണൂരില്‍ പി.ശിവന് എന്നിവരാണ് നോഡല്‍ ഓഫിസര്‍മാര്‍.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരിശീലന പരിപാടികളിലും ഹരിതചട്ടപാലനം സംബന്ധിച്ച ക്ലാസ്സുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടതും, പരിശീലന പരിപാടികളില്‍ പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ് പോലുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേ ണ്ടതും നോഡല്‍ ഓഫിസര്‍മാരുടെ പ്രധാന ചുമതലകളാണ്. കൂടാതെ, പരിശീലന കേന്ദ്രങ്ങള്‍, ഇ.വി.എം. കമ്മീഷനിങ് കേന്ദ്രങ്ങള്‍, വോട്ട് സ്വീകരണ-വിതരണ പോളിങ് സ്റ്റേഷനുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഹരിത പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തേണ്ടതും ഇവരുടെ ഉത്തരവാദിത്തമാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും ശുചിത്വമിഷനും പുറത്തിറക്കിയ സര്‍ക്കുലറുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസ രിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, ശുചിത്വ മിഷന്റെ സഹായത്തോടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന തിനും നോഡല്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
