പാലക്കാട്:ഏപ്രില്‍ 27ന് കോട്ടയം ജില്ലയില്‍ കോവിഡ് 19 സ്ഥിരീ കരിച്ച വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായ ഗോവിന്ദാപുരം ചെക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ 14 ദിവസത്തെ നിരീക്ഷണം നിര്‍ദേശിച്ചതായി സ്‌പെ ഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍.മനോജ് കുമാര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തി ഏപ്രില്‍ 23 ന് സേലത്തു നിന്നും ഗോവിന്ദാപുരം വഴി കോട്ടയത്തേക്കു പോയിരുന്നു. അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ ഉള്‍പ്പെടെ അഞ്ച് പോലീസ് ഉദ്യോ ഗസ്ഥരും മൂന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് നിരീക്ഷണത്തിലായത്.
ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീ വമായി തുടരുന്നു.നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രി യില്‍ ചികിത്സയിലുള്ളത്. നിലവില്‍ 3036 പേര്‍ വീടുകളിലും 36 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 11 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും,2 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലു മായി ആകെ 3085 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രി യിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.പരിശോധനക്കായി ഇതുവരെ അയച്ച 2741 സാമ്പിളുകളില്‍ ഫലം വന്ന 2518 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാള്‍ ഏപ്രില്‍ 22 നും മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ചു പേര്‍ ഏപ്രില്‍ 30നും രോഗമുക്തരായിട്ടുണ്ട്.ആകെ 30025 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 26940 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.