മണ്ണാര്‍ക്കാട്: നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കളെ മുനിസിപ്പല്‍ ലീഗ് കമ്മിറ്റി പ്രഖ്യാപിച്ചു.അല്‍ഫായിദ കണ്വെന്ഷന് സെന്ററി ല്‍ നടന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കളത്തില്‍ അബ്ദുള്ളയുള്ള 17പേരടങ്ങുന്ന സ്ഥാനാര്‍ഥി പട്ടികപ്രഖ്യാപിച്ചത്. നിലവിലെ നഗരസഭാ ചെയര്‍പേഴ്സ ണും സ്ഥിരം സമിതി അധ്യക്ഷയും മുന്‍ ചെയര്‍പേഴ്സണും ഉള്‍പ്പടെ 17 പേരാണ് മത്സരത്തിനിറങ്ങുന്നത്.നഗരസഭാ ചെയര്‍പേഴ്സണ്‍ സി.മുഹമ്മദ്\ ബഷീര്‍ ഇത്തവണ 29ാംവാര്‍ഡായ പെരിമ്പടാരിയില്‍ നിന്നാണ് ജനവിധി തേടുന്നത്. ഇദ്ദേഹം പ്രതിനിധീക രിക്കുന്ന മുണ്ടേക്കരാട് വാര്‍ഡ് വനിതാസംവരണമായതോടെയാണ് പെരിമ്പടാരിയി ലേക്കെത്തുന്നത്. മുന്‍ ചെയര്‍പേഴ്സണ്‍ എം.കെ സുബൈദ 19-ാം വാര്‍ഡായ നാരങ്ങാ പ്പറ്റയിലും നിലവിലെ സ്ഥിരം സമിതി അധ്യക്ഷയായ മാസിത സത്താര്‍ യു.ഡി.എഫ്. സ്വതന്ത്രയായി ഇത്തവണയും 26-ാം വാര്‍ഡായ കാഞ്ഞിരംപാടത്ത് നിന്നാണ് ജനവിധി തേടുന്നത്. കെ.സി അബ്ദുറഹ്മാന് (വാര്‍ഡ് 1- കുന്തിപ്പുഴ), ഷമീര്‍ വാപ്പു (വാര്‍ഡ് 2-കുളര്‍മുണ്ട), സമീര്‍ ചോമേരി (വാര്‍ഡ് 3- ചോമേരി), സല്‍മ കീടത്ത് (വാര്‍ഡ് 4- കൊടു വാളിക്കുണ്ട്), സലീന വേളക്കാടന്‍ (വാര്‍ഡ് 5- പെരിഞ്ചോളം), കെ.ഷൗക്കത്തലി (വാര് ഡ് 14-നെല്ലിപ്പുഴ), ഫാത്തിമ ടീച്ചര്‍ (വാര്‍ഡ് 20-നായാടിക്കുന്ന്), സജ്ന ടീച്ചര്‍ (വാര്‍ഡ് 21-ചന്തപ്പടി), അബിത രാജേഷ് (വാര്‍ഡ് 22-കോടതിപ്പടി), ജ്യോതി കൃഷ്ണന്‍കുട്ടി (വാര്‍ഡ് 23- മുണ്ടേക്കരാട്), ഷീജ രമേശ്( വാര്‍ഡ് 24-നമ്പിയംപടി), സുബൈര്‍ താഴത്തേതില്‍ (വാര്‍ഡ് 25- ഗോവിന്ദാപുരം), സെമിന ജുനൈസ്( വാര്‍ഡ് 27-ഒന്നാംമൈല്‍), സി.കെ ഫസലു (വാര്‍ഡ് 30-നമ്പിയന്‍കുന്ന്) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. അല്‍ഫായിദ കണ്വെന് ഷന് സെന്ററില്‍ നടന്ന സ്ഥാനാര്‍ഥി പ്രഖ്യാപന യോഗത്തില്‍ നേതാക്കളായ കൊളമ്പ ന് ആലിപ്പു ഹാജി, മുജീബ് പെരിമ്പിടി, ഹുസൈന് കളത്തില്‍, സി.ഷെഫീഖ് റഹ്മാന്, റഷീദ് കുറുവണ്ണ, കെ.പി.എം സലീം മാസ്റ്റര്‍, ഫിറോസ് മുക്കണ്ണം, സി.കെ അഫ്സല് തുടങ്ങിയവര്‍ പങ്കെടുത്തു.
