മണ്ണാര്‍ക്കാട്: തദ്ദേശതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ണാര്‍ക്കാട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘വിഷന്‍ 2030’ ശ്രദ്ധേയമായി. കഴിഞ്ഞ അഞ്ചുവര്‍ഷ ത്തെ വികസന പ്രവൃത്തികള്‍, വിവിധമേഖലകളില്‍ ലഭിച്ച പുരസ്കാരങ്ങള്‍, അംഗീ കാരങ്ങള്‍, ജനങ്ങളുടെ അഭിപ്രായങ്ങളുള്ക്കൊള്ളിച്ച ഡോക്യുമെന്ററി പ്രദര്‍ശനം, അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതികളുടെ അവതരണം, വിവിധ തുറകളിലു ള്ളവരുടെ തത്സമയനിര്ദേശങ്ങള് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയ പ്രത്യേക പരിപാ ടിയായിരുന്നു വിഷന്‍ 2030. എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ബാലകൃഷ്ണന് അധ്യക്ഷനായി. നഗരസഭാ ചെയര്‍പേ ഴ്സണ്‍ സി.മുഹമ്മദ് ബഷീര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ സി.ഷഫീഖ് റഹ്മാന്, മറ്റ് നഗരസഭാ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
