പദ്ധതി ഉപദേശക സമിതി യോഗം ചേര്‍ന്നു
മണ്ണാര്‍ക്കാട്:കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്ന് വലതുകര കനാല്‍വഴി ഡിസംബര്‍ ആദ്യവാരത്തില്‍ കൃഷിക്കായുള്ള ജലവിതരണം തുടങ്ങണമെന്ന് കര്‍ഷ കര് . ജലവിതരണം ആരംഭിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന പദ്ധതി ഉപദേശകസമിതി യോഗത്തിലാണ് കര്‍ഷകരുടെ ആവശ്യം.പ്രധാന കനാലിന് പുറമെ ഉപകനാലുകളി ലൂടെയും കൃത്യമായ ഇടവേളകളില്‍ വെള്ളം ലഭ്യമാക്കുക,കനാലുകള്‍ വൃത്തിയാക്കു ന്ന പ്രവൃത്തികള്‍ ഉടനെ പൂര്‍ത്തിയാക്കുക,കനാലുകളിലെ വെള്ളചോര്ച്ച തടയുന്നതി നായി കാലപ്പഴക്കമുള്ള സ്ലൂയിസ് ഷട്ടറുകളുള്പ്പടെ മാറ്റി പുതിയത് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡില്‍ തെങ്കര ആനമൂളിയിലെ കനാല്‍പാലം നിര്‍മാ ണം പൂര്‍ത്തിയാകാത്തതിലെ ആശങ്കയും കര്‍ഷകര്‍ പങ്കുവെച്ചു. റോഡ് നിര്‍മാണത്തി ന്റെ ഭാഗമായി കനാല്‍പാലം നിര്‍മിച്ചെങ്കിലും അനുബന്ധപ്രവൃത്തികളാണ് പൂര്‍ത്തി യാകാത്തത്. സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനായി ഒരു വശത്ത് മണ്ണും നീക്കം ചെയ്തിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കാതെ ഈഭാഗത്തേക്ക് ജലവിതരണം സാധ്യമാ കില്ലെന്ന് അസി.എക്സിക്യുട്ടിവ് എന്‍ജിനീയര്‍ കിരണ്‍ ബി.രാജ് അറിയിച്ചു. കൈത ച്ചിറ, മേലാമുറി, ചിറപ്പാടം, ചേറുംകുളം, മെഴുകുംപാറ, തത്തേങ്ങലം തുടങ്ങിയ പ്രദേശ ങ്ങളിലെ നൂറുകണക്കിന് കര്‍ഷകര്‍ കൃഷിക്കായി കനാല്‍ വെള്ളത്തെയാണ് ആശ്രയി ക്കുന്നത്. വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായി പാലത്തിന്റെ അനുബന്ധ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് ജലസേചന വകുപ്പിന്റെ അടിയന്തര ഇടപെട ലുണ്ടാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
കനാലിലെ ചെളിയും മറ്റുതടസങ്ങളും നീക്കുന്ന പ്രവൃത്തികള്‍ വാലറ്റമായ കൈതച്ചിറ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്. 9.36 കിലോമീറ്ററാണ് വലതുകര കനാലിന്റെ ദൂരം. ചൂരിയോട്, അരകുറുശ്ശി, പള്ളിക്കുറുപ്പ് എന്നിങ്ങനെ മൂന്ന് ഉപകനാലുകളുമുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം നബാര്‍ഡില്‍ നിന്നും ലഭിച്ച തുക വിനിയോഗിച്ച് കനാലിന്റെ അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. പ്രധാനമായും അരകുര്‍ശ്ശി, പള്ളിക്കു റുപ്പ് ഭാഗങ്ങളിലായി കനാലില്‍ സംരക്ഷണഭിത്തി നിര്‍മിക്കുകയാണ് ചെയ്തിട്ടുള്ളത്. അമ്പംകുന്ന് കനാല്‍ ജങ്ഷന് സമീപം അണ്ടര്ടണല് പ്രവൃത്തിയാണ് നടത്തുന്നത്. ഇത് പൂര്‍ത്തിയാകുന്നതേയുള്ളൂ. തെങ്കര മേഖലയില്‍ പാടശേഖരങ്ങളില്‍ സെപ്റ്റംബറി ലാണ് നടീല്‍ കഴിഞ്ഞത്. നെല്ല് കതിരണിയുന്ന ഘട്ടത്തിലാണുള്ളത്. ജലവിതരണത്തി ന്റെ ഭാഗമായി പദ്ധതി ഉപദേശക സമിതി അംഗങ്ങളേയും തിരഞ്ഞെടുത്തു. കാഞ്ഞി രപ്പുഴ, തച്ചമ്പാറ, തെങ്കര കൃഷി ഓഫിസര്‍മാര്‍, പാടശേഖര സമിതി പ്രതിനിധികള്‍, അസി.എന്‍ജിനീയര്‍മാരായ സി.ഷെഫീദ്, ജെ. അജേഷ് എന്നിവര്‍ പങ്കെടുത്തു.
