അലനല്ലൂര്‍: ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ തടഞ്ഞുവെക്കപ്പെട്ടിരിക്കുന്ന അധ്യാപക നിയമനങ്ങള്‍ അംഗീകരിച്ച് ഉടന്‍ ശമ്പളം അനുവദിക്കണമെന്ന് കെ.പി. എസ്.ടി.എ അലനല്ലൂര്‍ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.നിലവില്‍ ജോലിചെയ്തു കൊണ്ടിരിക്കുന്ന അധ്യാപകരെ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതനേടുന്നതില് നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുന്നയിച്ചു. അലനല്ലൂര്‍ എ.എം. എല്‍.പി. സ്കൂളില്‍ സര്‍വീസ് സെല്‍ സം സ്ഥാന കോര്‍ഡിനേറ്റര്‍ ബിജു അമ്പാടി ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് സി.പി ഉമ്മര്‍ അധ്യക്ഷനായി.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിജു ജോസ്, വിദ്യാഭ്യാസ ജില്ലാ ജോയിന്റ് സെക്രട്ടറി പി.ദീപക്, ഉപജില്ല ട്രഷറര്‍ എം.ഷാഹിദ്, വൈസ് പ്രസിഡന്റ് എം.ഹരിദേവ് എന്നിവര്‍ സംസാരിച്ചു.ഭാരവാഹികള്‍:എം.ശ്രീനാഥ് (പ്രസിഡന്റ്), പി.നിഷ (സെക്രട്ടറി), കെ.രജിത (ട്രഷറര്‍).
