പുതിയ ബാരലുകളിലേക്ക് എന്‍ഡോസള്‍ഫാന്‍ ശേഖരം മാറ്റിയിരുന്നു
തെങ്കര: തത്തേങ്ങലത്ത് സംസ്ഥാന പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കീഴിലുള്ള മണ്ണാര്‍ക്കാട് എസ്റ്റേറ്റില്‍ മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ ശേഖരം സൂക്ഷിച്ച് വെച്ചിട്ട് രണ്ട് പതിറ്റാണ്ടാകുന്നു.നിരോധിതകീടനാശിനി ബാരലുകളില്‍ നിന്നും ബാരലുകളിലേക്ക മാറ്റിയെന്നല്ലാതെ എസ്റ്റേറ്റിലെ ഗോഡൗണില്‍ നിന്നും കൊണ്ടുപോയി സംസ്കരിക്കുന്നത് വൈകുകയാണ്.സംസ്ഥാനത്ത് ഇത്തരത്തില്‍ ശേഖരിച്ചുവെച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ സുരക്ഷിതമായി സംസ്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് കക്ഷിചേര്‍ന്ന കേസ് സുപ്രീം കോടതിയില്‍ നടന്നുവരുന്നതായാണ് വിവരം.
മണ്ണാര്‍ക്കാട് എസ്റ്റേറ്റില്‍ 1982ല്‍തുടങ്ങിയ കശുവണ്ടിത്തോട്ടത്തില്‍ രണ്ടുപതിറ്റാണ്ടു കാലത്തോളം എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്ന ങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് 2005ലാണ് സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. ഇപ്രകാരം 304 ലിറ്റര്‍ കീടനാശിനിയാണ് ഗോഡൗ ണില്‍ ബാക്കിയുണ്ടായിരുന്നത്. വര്‍ഷങ്ങളോളം ഇത് പഴയബാരലുകളില്തന്നെയായി രുന്നു. പഴക്കംചെന്ന ബാരലുകള്‍ക്ക് ചോര്‍ച്ചയുണ്ടായാല്‍ കീടനാശിനി പുറത്തേ ക്കൊഴുകി പാരിസ്ഥിതികപ്രശ്നങ്ങള്ക്കിടയാക്കുമെന്ന പരാതികളും ഉടന്‍ നീക്കംചെ യ്യണമെന്ന ജനകീയാവശ്യങ്ങളും ഉയര്‍ന്നു. 2012ല്‍ ജില്ലാ ഭരണകൂടം ഇടപെട്ട് സുരക്ഷിത മായ പുതിയ ബാരലുകളിലേക്ക് കീടനാശിനി ആദ്യം മാറ്റി.എന്നാല്‍ നീക്കംചെയ്യാനു ള്ള നടപടികള്‍ ഫലവത്തായില്ല.വിഷയത്തില്‍, മനുഷ്യാവകാശകമ്മീഷന് രണ്ടുതവ ണ ഇടപെട്ടിട്ടും ഉത്തരവുകള്‍ നടപ്പിലായില്ല.പിന്നീട് ദേശീയ ഹരിത ട്രൈബ്യൂണലും ഇടപെട്ടതോടെയാണ് നീക്കംചെയ്യാനുള്ള നടപടികള്‍ക്ക് തുടക്കമായി.
2025 ജൂണില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ഡോസള്‍ ഫാന്ശേഖരം ഉടന്‍ മാറ്റാനുള്ള നിര്‍ദേശമുയര്‍ന്നു. തുടര്‍ന്നാണ് കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥരുള്‍പ്പെടെ സ്ഥലത്തെത്തി പുതിയ ബാരലുകളിലേക്ക് മാറ്റിയത്. മാസങ്ങള്‍ പിന്നിട്ടിട്ടും കീടനാശിനിശേഖരം ഇപ്പോഴും ഗോഡൗണില്തന്നെയാണ്. എന്‍ഡോസള്‍ഫാന്‍ സുരക്ഷിതമായി സംസ്കരിക്കു ന്നതിനാവശ്യമായ സ്ഥലംലഭ്യമാകാത്തതാണ് തടസ്സമായി നില്‍ക്കുന്നതെന്നും അറിയുന്നു.
