എടത്തനാട്ടുകര: പാലക്കാട് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ എടത്ത നാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പ്രവര്‍ത്തി പരിചയ മേളയി ല്‍ മികച്ച വിജയം. പ്രവര്‍ത്തി പരിചയമേളയില്‍ സ്കൂളിന് ജില്ലയില്‍ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തില്‍ 19-ാംസ്ഥാനവും ലഭിച്ചു. പ്രവൃത്തിപരിചയ മേള ഹൈസ്കൂള്‍ വിഭാഗത്തില്‍ ചെലവ് കുറഞ്ഞ പോഷകാഹാര നിര്‍മാണത്തില്‍ പി.ബിയ്യ ഇശലും, ഹയര്‍ സെക്കന്റി വിഭാഗം വിവിധ ക്യാരി ബാഗുകളുടെ നിര്‍മാണത്തില്‍ കെ.എ.ഹിമ ആയിഷയും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.ഹൈസ്കൂള്‍ വിഭാഗം ത്രെഡ് പാറ്റേണില്‍ ഇഹാബ് ബ്നു ആഷിഖ്, ഹയര്‍ സെക്കന്‍ഡറി വിഭാഗം പാവ കളിക്കുള്ള പാവ നിര്‍മാണത്തില്‍ ടി.ഹന, ബുക്ക് ബൈന്ഡിങില് കെ.അഭിഷേക്, ചിവിട്ടി നിര് മാണത്തില് പി.മുഹമ്മദ് നിഷാം അലി എന്നിവര്‍ എ ഗ്രേഡ് നേടി.വിദ്യാര്‍ഥികളെ പി.ടി.എ.യും അധ്യാപകരും അഭിനന്ദിച്ചു.പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈ ര്‍, പ്രിന്‍സിപ്പല്‍ എസ്. പ്രതീഭ,പ്രധാനാധ്യാപകന് കെ.എ. അബ്ദു മാനാഫ്, ക്രാഫ്റ്റ് അ ധ്യാപിക പി. ബള്‍ക്കീസ് ഇബ്രാഹിം, സ്റ്റാഫ് സെക്രട്ടറിമാരായ കെ.ശിവദാസന്‍, എം. ജിജേഷ്, അധ്യാപകരായ സ്വാതി, എ. സുനിത, പി. അബ്ദുസ്സലാം എന്നിവര്‍ പങ്കെടുത്തു.
