ഇനിമുതല്‍ വിളവെടുപ്പ് പുതിയ കശുമാവ് തൈകളില്‍നിന്ന്
മണ്ണാര്‍ക്കാട്: സംസ്ഥാന പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കീഴിലുള്ള മണ്ണാര്‍ക്കാട് എസ്റ്റേ റ്റില്‍ കശുവണ്ടി വിളവെടുപ്പ് ഇനി പുതിയ ചെടികളില്‍ നിന്നാകും.എസ്റ്റേറ്റിന് കൂടുത ല്‍ വരുമാനവര്‍ധനവിലേക്ക് നയിക്കുന്നതിന്റെ ഭാഗമായാണ് കശുമാവ് തൈനടീല്‍ വ്യാപിപ്പിക്കുകയാണ്. 1982ലാണ് ആനമൂളിമുതല് തത്തേങ്ങലംവരെ വ്യാപിച്ചുകിട ക്കുന്ന മണ്ണാര്‍ക്കാട് എസ്റ്റേറ്റില്‍ കശുമാവ് തൈകള്‍ നട്ടത്. നാലുപതിറ്റാണ്ടുപഴക്കമുള്ള മരങ്ങള്‍ 2020 മുതലാണ് ഘട്ടംഘട്ടമായി മുറിച്ചുനീക്കിതുടങ്ങിയത്. പകരം അത്യുത്പാ ദനശേഷിയുള്ള പുതിയ തൈകള്‍ നട്ടുപിടിപ്പിച്ചുവരികയും ചെയ്തു.
ആനമൂളി, തത്തേങ്ങലം, പരുത്തിമല, മെഴുകുംപാറ എന്നീ നാല് ഡിവിഷനുകളിലായി 442 ഹെക്ടര്‍ സ്ഥലത്താണ് കശുവണ്ടിത്തോട്ടം സ്ഥിതിചെയ്തിരുന്നത്. 12,000 ത്തോളം മരങ്ങളാണ് മുന്‍പ് ഇവിടെയുണ്ടായിരുന്നത്. 30 വര്‍ഷത്തോളമാണ് ഒരുമരത്തില്‍നിന്ന് പരമാവധി വിളവെടുപ്പ് കണക്കാക്കുന്നത്. മൂപ്പെത്തിയ മരങ്ങളില്‍നിന്ന് വരുമാനംകുറ ഞ്ഞുതുടങ്ങിയതോടെയാണ് പഴയമരങ്ങള്‍ മുറിച്ചുതുടങ്ങിയത്. 2019-2020 കാലഘട്ട ത്തിലാണ് ഇവിടെനിന്ന് 27 ടണ്‍ കശുവണ്ടി, കശുവണ്ടി വികസന കോര്പ്പറേഷന് കയറ്റിവിട്ടത്. നിലവില്‍ നാല് ഡിവിഷനിലേയും മരങ്ങള്‍ 95 ശതമാനവും മുറിച്ചുനീ ക്കികഴിഞ്ഞു. 300 ഹെക്ടറിലായി 25,000 ത്തിലധികം പുതിയ തൈകള്‍ വിവിധഘട്ട ങ്ങളിലായി നടുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ നട്ട തൈകളില്‍നിന്ന് ഈ വര്‍ഷംമുതല്‍ വിളവെടുപ്പ് തുടങ്ങും. ധന, സുലഭ, ധരശ്രീ തുടങ്ങിയ കശുമാവു ഇനങ്ങളാണ് നട്ടിരിക്കുന്നത്.ഒരു ഹെക്ടറില്‍ 400 തൈകളാണ് നടുന്നത്. കുന്നുംചരിവുംപാറകളുംകാടുപിടിച്ച ഭാഗങ്ങളുമുള്ളതിനാല്‍ എല്ലാ ഭാഗത്തും ഒരുഹെക്ടറില്‍ ഇത്രയും തൈകള്‍ നടുന്നത് പ്രായോഗികവുമല്ല. 35,000 തൈകള്‍ നടാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തൊഴിലാളികളുടെ നേതൃ ത്വത്തില്‍ എസ്റ്റേറ്റിലെ സ്ഥലങ്ങള്‍ പാകപ്പെടുത്തിവരുന്നുമുണ്ട്. സൈലന്റ്വാലി വനത്തിന്റെ ബഫര്‍സോണിന് സമീപമായതിനാല് വന്യമൃഗശല്യവും പാറകളും മരങ്ങളും നിറഞ്ഞ സ്ഥലവും കൃഷിവ്യാപിപ്പിക്കുന്നതിന് പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗശല്യം പരിഹരിക്കുന്നതിനായി അതിര്‍ത്തികളില്‍ സോളാര്‍ വൈദ്യുതിവേലികള്‍ സ്ഥാപിച്ചുവരുന്നുമുണ്ട്.വന്യമൃഗങ്ങള്‍ കൂടുതലായി ഇറങ്ങുന്ന മൂന്നുഡിവിഷനുകളിലായി 12 കിലോമീറ്റര്‍ദൂരത്തില്‍ വേലി സ്ഥാപിച്ചു കഴിഞ്ഞു. ഇനി ഏഴുകിലോമീറ്റര്കൂടി സ്ഥാപിച്ചാല്‍ വന്യമൃഗശല്യത്തിന് ശാശ്വതപ രിഹാരമാകും. കശുവണ്ടിത്തോട്ടത്തിലെ പുല്ലും കുറ്റിക്കാടുകളും വെട്ടിതെളിക്കലും ഏറെ ശ്രമകരമായിരുന്നു. ഇതു പരിഹരിക്കുന്നതിന്റെ ഭാഗമായി എസ്റ്റേറ്റിന്റെ ചരി ത്രത്തിലാദ്യമായി എട്ട് കാടുവെട്ട് യന്ത്രങ്ങളും അടുത്തിടെ വാങ്ങിയിട്ടുണ്ട്. തൊഴിലാ ളികള്‍ക്ക് പരിശീലനവും നല്കി. നിലവില്‍ യന്ത്രമുപയോഗിച്ചുള്ള അടിക്കാടുവെട്ടി തെളിക്കലും തൈകളുടെ പരിപാലനവും കാര്യക്ഷമമായി നടന്നുവരുന്നുണ്ടെന്ന് എസ്റ്റേറ്റ് മാനേജര്‍ പറഞ്ഞു. ഒരു ഓഫീസ് സ്റ്റാഫും മൂന്ന് ഫീല്‍ഡ് സ്റ്റാഫും 57 തൊഴിലാ ളികളുമാണ് എസ്റ്റേറ്റില്‍ ജോലിചെയ്യുന്നത്.
