മണ്ണാര്‍ക്കാട്: മലയോര മേഖലകളെ പ്രധാനപാതകളുമായി ബന്ധിപ്പിക്കുന്ന മലയോര ഹൈവേയുടെ ജില്ലയിലെ ആദ്യറീച്ചിലെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ടാറിങ് ഉടനെ യുണ്ടാകും. കോട്ടോപ്പാടം മുതല്‍ ഭീമനാട് വരെയാണ് ആദ്യഘട്ട ടാറിങ് നടത്തുക. ഇതിനുള്ള പ്രവൃത്തികള്‍ ത്വരിതഗതിയിലാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ആദ്യ റീച്ചില്‍ ടാറിങ്ങിനായുള്ള പണിതുടങ്ങിയത്. മുന്‍പുണ്ടായിരുന്ന ഉപരിതലം പൊളിച്ചു മാറ്റി.തുടര്‍ന്ന് ജിഎസ്ബി, വെറ്റ്മിക്സ് മെക്കാഡം എന്നിങ്ങനെയുള്ള പ്രത്യേക മിശ്രിതം 20 സെന്റീമീറ്റര്‍ വീതം ഉയരത്തില്‍ നിരത്തി രണ്ട് പാളികളിലായി നിരത്തി രൂപഘടന യൊരുക്കി. ഒന്നര കിലോമീറ്ററിലധികം ദൂരത്തില്‍ ഇത് പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത യാഴ്ച ടാറിങ്ങ് നടത്താനാണ് ഒരുക്കം.
ആദ്യറീച്ചിലെ അഞ്ച് കിലോമീറ്റര്‍ ദൂരം ഡിസംബറോടെ ടാറിങ് നടത്താന്‍ കഴിഞ്ഞ മാസം അലനല്ലൂരില്‍ എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. നിലവില്‍ കോട്ടോപ്പാടം മുതല്‍ അലനല്ലൂര്‍ വരെ യുള്ള അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് മലയോര ഹൈവേയുടെ നിര്‍മാണം നട ക്കുന്നത്. മഴവെള്ളച്ചാല്‍, കലുങ്ക് എന്നിവയുടെ നിര്‍മാണവും പുരോഗമിക്കുന്നു. മഴവെള്ളച്ചാല്‍ നിര്‍മാണം കഴിഞ്ഞ ഭാഗങ്ങളിലാണ് ഉപരിതല പ്രവൃത്തികള്‍ നടത്തുന്നത്. അലനല്ലൂര്‍ പഞ്ചായത്തിലെ മില്ലുംപടി, പാലക്കാഴി എല്‍.പി. സ്കൂളിന് സമീപത്തുമായി കലുങ്കുകളുടെ നിര്‍മാണം കഴിഞ്ഞു. ഭീമനാട് ജംങ്ഷനില്‍ കലുങ്ക് പണി പൂര്‍ത്തിയാകാനുണ്ട്. കാട്ടുകുളത്ത് ഉപരിതല പ്രവൃത്തികളും നടക്കുന്നുണ്ട്.
അലനല്ലൂര്‍ ടൗണ്‍ ഭാഗത്തും ഉപരിതലം പൊളിച്ചുതുടങ്ങി. മലപ്പുറം ജില്ലാ അതിര്‍ത്തി യായ കാഞ്ഞിരംപാറ മുതല്‍ കുമരംപുത്തൂര്‍ ചുങ്കം വരെ 18.1 കിലോമീറ്റര്‍ പാതയാണ് മലയോരഹൈവേയായി വികസിപ്പിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടപ്രകാരം ഊരാളുങ്കല്‍ സൊസൈറ്റിയാണ് ആദ്യറീച്ചില്‍ നിര്‍മാണപ്രവൃത്തി കള്‍ നടത്തുന്നത്. 91.4 കോടി രൂപയാണ് ചിലവ്. രണ്ട് വര്‍ഷമാണ് കരാര്‍കാലാവധി.12 മീറ്റര്‍ വീതിയില്‍ മഴവെള്ളചാലോടു കൂടിയാണ് റോഡ് നിര്‍മിക്കുക. ഇതില്‍ ഒമ്പതു മീറ്റര്‍ വീതിയിലാണ് റോഡ് പൂര്‍ണമായും ടാറിങ് നടത്തുക.
