അലനല്ലൂര്‍: മണ്ണാര്‍ക്കാട് മണ്ഡലത്തിലെ മണ്ണാര്‍ക്കാട് നഗരസഭ, അലനല്ലൂര്‍, കുമരംപു ത്തൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളില്‍ ഐ.എന്‍.എല്ലിന് സ്വാധീനമുള്ള വാര്‍ഡുകളി ല്‍ സ്വതന്ത്രരായി മത്സരിക്കാന്‍ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. തദ്ദേശ തെര ഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള ഒരു സീറ്റുപോലും നല്‍കാതെ ഇടതുമുന്നണി അവ ഗണിച്ചെന്ന് ഐ.എന്‍.എല്‍. പറയുന്നു. ഇതാണ് മത്സര രംഗത്തേക്ക് ഇറങ്ങാനുള്ള കാര ണം. സമാനമനസ്കരുമായി സഹകരിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. സി.പി.എം. ചിഹ്നത്തില്‍ മത്സരിക്കാത്തതും മുസ്ലിം ലീഗ് ഗണ്യമായ ഭൂരിപക്ഷത്തില്‍ വിജയിക്കു ന്നതുമായ ഇടങ്ങളില്‍ പോലും ഐ.എന്‍.എല്ലിനെ പരിഗണിക്കുന്നില്ല. പ്രവര്‍ത്തകരുടെ പൊതുവികാരം കണക്കിലെടുത്താണ് സ്വതന്ത്രമായി മത്സരിക്കാനുള്ള തീരുമാനമെ ടുക്കുന്നതെന്നും മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ.വി അമീര്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ഇടതുമുന്നണി നേതാക്കള്‍ നല്കിയ ഉറപ്പ് ഇത്ത വണ പരിഗണിക്കുമെന്നായിരുന്നു. എന്നാല്‍ ജില്ലയിലെവിടെയും ഐ.എന്‍. എല്ലിന് കാര്യമായ പരിഗണന ലഭിച്ചില്ലെന്നും ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് അന്‍വര്‍ കൊമ്പം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി റഫീഖ് കാട്ടുകുളം, ട്രഷറര്‍ വി.ടി ഉസ്മാന്, കമ്മിറ്റി അംഗങ്ങളായി അച്ചിപ്ര അബ്ദു മാസ്റ്റര്‍, വി.ടി ഉമ്മര്‍, ശിഹാബ് മൈലാംപാടം, ബഷീര്‍ പുളിക്കല്‍, ഉമ്മര്‍കുട്ടി, മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
