കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍ ഇടപ്പറമ്പില്‍ വീട്ടുവളപ്പിലുണ്ടായിരു ന്ന കാര്‍ഷിക വിളകള്‍ കാട്ടാന നശിപ്പിച്ചു. മണ്ണാപറമ്പില്‍ തോമസിന്റെ വീടിനു ചുറ്റു മുണ്ടായിരുന്ന കാര്‍ഷിക വിളകളാണ് ഇന്ന് പുലര്‍ച്ചെ കാട്ടാന നശിപ്പിച്ചത്. മൂന്നേക്കര്‍ കരിമല റോഡിനോടു ചേര്‍ന്ന് കരിയട്ടി ഭാഗത്തുള്ള വാഴത്തോട്ടത്തിലെ വാഴകളാണ് ആദ്യംനശിപ്പിച്ചത്. തുടര്‍ന്നാണ് സമീപ പുരയിടത്തിലെ വേലി തകര്‍ത്ത് കാട്ടാന വീട്ടു മുറ്റത്തെത്തിയത്. ഇവിടെയുണ്ടായിരുന്ന കപ്പ,വാഴ,തെങ്ങ്,കവുങ്ങ് എന്നിവ മറിച്ചിട്ട് തിന്നുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ബഹളംവെച്ചതോടെ കാട്ടാന കൂമന്‍കുണ്ട് ഭാഗത്തേയ്ക്ക് പോയി. വീടിനു ചുറ്റും വൈദ്യുത വിളക്കുകള്‍ തെളിഞ്ഞി രിന്നിട്ടും കാട്ടാനയെത്തിയതും കാര്‍ഷികവിളകള്‍ നശിപ്പിക്കുന്ന പ്രവണത ആവര് ത്തിക്കുന്നതും പ്രദേശവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ചുള്ളിയാംകുളം,മുണ്ടനാട്, കരിയട്ടി പ്രദേശങ്ങളില്‍ പകല്‍ സമയത്ത് പോലും കാട്ടാന ക്യഷിയിടങ്ങളിലെത്തു ന്നതായി പ്രദേശവാസികള്‍ പറയുന്നു. രണ്ട് കൊമ്പനാനകളാണ് മൂന്നേക്കര്‍ പ്രദേശത്ത് കൃഷി നാശം വരുത്തുന്നത്. ഇവയെ ഉള്‍വനത്തില്‍ വിടണമെന്ന ആവശ്യം ഉന്നയിച്ച് വനം വകുപ്പ് അധികൃതര്‍ക്ക് വിവിധ തലങ്ങളിലായി നിരവധി നിവേദനങ്ങള്‍ നല്കി യിരുന്നു. പരിഹാരനടപടികള്‍ വൈകുന്ന സാഹചര്യത്തില്‍ ഹൈക്കോടതി യേയും മനുഷ്യാവകാശ കമ്മീഷനേയും സമീപിക്കാനുള്ള ആലോചനയിലാണ് പ്രദേശവാ സികള്‍.
