മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയോരത്തെ കടയ്ക്കു മുന്പില് നിര്‍ത്തിയിട്ട കാര്‍ തനിയെ പിന്നിലേക്കുരുണ്ടു. വലിയ അപകടമൊഴിവായത് തലനാരിഴയ്ക്ക്. കുന്തിപ്പുഴ എം.ഇ.എസ്. സ്കൂളിന് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. മണ്ണാര്‍ക്കാട് തെന്നാരി സ്വദേശിയായ യുവാവ് കാര്നിര്ത്തിയ ശേഷം കടയിലേക്ക് പോയസമയത്താണ് കാര്‍ പിന്നിലേക്കുരുണ്ടത്. റോഡിന് കുറുകെ നീങ്ങിയ കാര്‍ എതിര്‍വശത്തുള്ള വര്‍ക്ക് ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിലിടിച്ച് നില്‍ക്കുകയായിരുന്നു. റോഡിലൂടെ കാര്‍ നീങ്ങികൊണ്ടിരിക്കുന്ന സമയം ഏതാനും വാഹനങ്ങള്‍ കടന്നുപോയെങ്കിലും ഭാഗ്യവശാലാണ് ഇടിക്കാതിരുന്നത്. ബൈക്ക് യാത്രികനായ ഒരു യുവാവ് പെട്ടെന്ന് വെട്ടിയൊഴിഞ്ഞതിനാല് വലിയ ദുരന്തമൊഴിവാ യി. ഈ സമയം റോഡില്‍ വാഹനത്തിരക്ക് കുറവായതും അനുഗ്രഹമായി. റോഡ് നിരപ്പില്‍നിന്നും കുറച്ചുഉയരത്തിലാണ് കട സ്ഥിതിചെയ്യുന്നത്. അപകടത്തില്‍ കാറിന്റെ പിന്‍വശം കേടുപാടുകള്‍ സംഭവിച്ചു.
