മണ്ണാര്‍ക്കാട്: മധ്യവയസ്കനെ കുന്തിപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുമരംപുത്തൂര്‍ വെള്ളപ്പാടം പുല്ലൂന്നി നഗറിലെ ചന്ദ്രന് (50) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെ പുഴയിലെ പുല്ലൂന്നികടവിലാണ് മൃതദേഹം കണ്ടത്. മണ്ണാര്‍ക്കാട് പൊലിസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.