കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ പൊതുവപ്പാടം ഭാഗ ത്ത് കാട്ടാനയിറങ്ങി കൃഷിനശിപ്പിക്കുന്നത് തുടരുന്നു.താന്നിച്ചുവടില് തിങ്കളാഴ്ച രാത്രി യിലെത്തിയ കാട്ടാന തുരുത്തിപ്പള്ളി കരുണാകരന്റെ സ്ഥലത്തെ പ്ലാവും തെങ്ങും കാട്ടാന നശിപ്പിച്ചു.മരംതള്ളിയിട്ട് വനാതിര്‍ത്തിയിലെ സൗരോര്‍ജ്ജ തൂക്കുവേലി തകര്‍ത്താണ് ആന ജനവാസമേഖലയിലേക്ക് എത്തിയത്. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് സമാനരീതിയില്‍ കാട്ടാന സൗരോര്‍ജ്ജതൂക്കുവേലി തകര്‍ക്കുന്നതും കൃഷിയിടങ്ങളിലേക്ക് എത്തുന്നതും. വിവരമറിഞ്ഞ് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ജീവനക്കാരെത്തി തൂക്കുവേലിശരിയാക്കി. തുടര്‍ച്ചയായി ആന യെത്തുന്നത് കണക്കിലെടുത്ത് വനപാലകര്‍ രാത്രികാല പരിശോധനയും നടത്തി യിരുന്നു. വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേനയെ ഉപയോഗിച്ച് കാട്ടാനയെ തുര ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം നിജോ വര്‍ഗീസ് ആവശ്യപ്പെട്ടു.
