കോട്ടോപ്പാടം: വനാതിര്‍ത്തിയിലെ മരംതള്ളിയിട്ട് കാട്ടാനകള്‍ സൗരോര്ജ്ജതൂക്കു വേലി തകര്‍ക്കുന്നത് ഒഴിവാക്കാനുള്ള നടപടികളുമായി വനംവകുപ്പ്.തൂക്കുവേലിക്ക് സമീപം മറിച്ചിടാന്‍ സാധ്യതയുള്ള മരങ്ങള്‍ മുറിച്ചുമാറ്റാനാണ് വനംവകുപ്പിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി ഇത്തരം മരങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. കോട്ടോ പ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ മുതല്‍ പൊതുവപ്പാടം മൗലാന എസ്റ്റേറ്റുവരെയുള്ള മരങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തിവരികയാണ്. ഒരാഴ്ചകൊണ്ട് ഇതുപൂര്ത്തിയാ ക്കും. തുടര്‍ന്ന് വൈല്‍ഡ് ലൈഫ് വാര്ഡന് റിപ്പോര്‍ട്ട് നല്‍കുമെന്ന് സൈലന്റ്വാലി റേഞ്ച് അധികൃതര്‍ അറിയിച്ചു. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ ഉത്തരവു പ്രകാരമാണ് മരംമുറിച്ചുനീക്കുക.
കാട്ടാന പ്രതിരോധത്തിനായി വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സൗരോര്‍ജ്ജതൂക്കുവേലി മരംതള്ളിയിട്ട് കാട്ടാന തകര്‍ക്കുന്ന പ്രവണത വര്‍ധിക്കുകയാണ്.പൊതുവപ്പാടം ഭാഗ ത്ത് ഒരാഴ്ച്ചയ്ക്കിടെ മൂന്നുതവണ കാട്ടാനയിറങ്ങി തൂക്കുവേലി തകര്‍ത്തിരുന്നു. തുടര്‍ ന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്്റ്റേഷനിലെ ജീവനക്കാരെത്തി മരംമുറിച്ചുനീക്കുക യും പ്രതിരോധവേലി ശരിയാക്കുകയും ചെയ്തു.പൊതുവപ്പാടം ക്യാംപ് ഷെഡ്ഡ് മുതല്‍ മൗലാന എസ്റ്റേറ്റുവരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ തൂക്കുവേലിക്ക് താഴെയുള്ള അടിക്കാടും വെട്ടിനീക്കിയിരുന്നു.
നബാര്‍ഡില്‍ നിന്നും 1.21 കോടിരൂപ ചിലവഴിച്ചാണ് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷ ന് പരിധിയില്‍ അമ്പലപ്പാറ മുതല്‍ കുരുത്തിച്ചാല്‍ വരെ തൂക്കുവേലി സ്ഥാപിക്കുന്നത്. കോട്ടോപ്പാടം, അലനല്ലൂര്‍, കുമരംപുത്തൂര്‍ പഞ്ചായത്തുകളിലൂടെയാണ് തൂക്കുവേലി കടന്നുപോകുന്നത്. ഇതില്‍,അമ്പലപ്പാറ മുതല്‍ മൗലാന എസ്റ്റേറ്റ് വരെ 13 കിലോമീറ്ററി ല്‍ തൂക്കുവേലി നിര്‍മിച്ചുകഴിഞ്ഞു. പ്രതിരോധവേലിവന്നതോടെ, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍പരിധിയില്‍ കാട്ടാനശല്യത്തിന് മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറവുവന്നിട്ടുണ്ട്.
കാട്ടാനകള്‍ വേലിതകര്ക്കുന്ന പ്രവണതയുണ്ടായതോടെയാണ് മാസങ്ങള്‍ക്ക് മുന്‍പ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മരങ്ങള്‍ മുറിച്ചുനീക്കാന്‍ തീരുമാനിച്ചത്. മുന്‍പ്, താന്നിക്കുഴി മുതല്‍ മൗലാന എസ്റ്റേറ്റുവരെയുള്ള ഭാഗങ്ങളില്‍ 100 നടുത്ത് മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. വേലിക്ക് സമീപത്തെ ആറുമീറ്റര്‍ പരിധി യിലുള്ള മരങ്ങളാണ് മുന്‍പ് മുറിച്ചിട്ടുള്ളത്. അതേസമയം കുറച്ചു ദൂരത്തിലായുള്ള ഉയരം കൂടിയ മരങ്ങളും ആനകള്‍ തള്ളിയിടുന്നതോടെ വേലിയില്തട്ടുകയാണ്. ഇതിനാല്‍ ഒരു നിശ്ചിത അകലത്തിലുള്ള മരങ്ങളാണ് മുറിച്ചുമാറ്റാന്‍ തീരുമാനിച്ചി ട്ടുള്ളത്.