അഗളി: സൈലന്റ്വാലി തിരിച്ചറിവിന്റെയും വീണ്ടെടുപ്പിന്റെയും അടയാള ഭൂമിക യാണെന്ന് സാഹിത്യകാരന് ആഷാമേനോന്. സംസ്ഥാനവനംവകുപ്പും കേന്ദ്രസാഹിത്യ അക്കാദമിയും സംയുക്തമായി സൈലന്റ് വാലിയില്‍ സംഘടിപ്പിച്ച ‘ സര്ഗ്ഗാരണ്യം ‘ ത്രിദിന യുവസാഹിത്യ പരിസ്ഥിതി ക്യാംപിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈലന്റ്വാലി ദേശിയോദ്യാനം വൈല്‍ഡ് ലൈഫ് വാര്ഡന് ജി.ഹരികൃഷ്ണന് നായര്‍ അധ്യക്ഷനായി. കേന്ദ്രസാഹിത്യ അക്കാദമി ഉപദേശ ക സമിതി അംഗവും ക്യാംപ് ഡയറക്ടറുമായ ഡോ. സാബു കോട്ടുക്കല്‍, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സുമു സ്കറിയ, സൈലന്റ് വാലി അസി. വൈല്‍ഡ് ലൈഫ് വാര്ഡന് എന്‍. ഗണേശന് എന്നിവര്‍ സംസാരിച്ചു.30 യുവഎഴുത്തുകാര്‍ പങ്കെടുത്ത ക്യാംപ് സാഹിത്യകാരന് എന്‍.എസ്. മാധവന് ഉദ്ഘാടനം ചെയ്തു.വിവിധ സെഷനുകളിലായി ഡോ.സി.രാവുണ്ണി, ജെ.ആര് അനി, എം.ജോഷില്‍, ഡോ.വീരാന്‍ കുട്ടി, സി.എസ് ചന്ദ്രിക, ഗിരീഷ് പുലിയൂര്, ശ്രീജ ആറങ്ങോട്ടുകര തുടങ്ങിയവര്‍ ക്ലാസുകളെടുത്തു.
