അഗളി :അട്ടപ്പാടിയിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്ക്കരണ പ്രക്രിയയില്‍ ബി.എല്‍.ഒ മാര്‍ക്കൊപ്പം ലിറ്ററസി ക്ലബിലെ വിദ്യാര്‍ഥികളും. കോട്ടത്തറ രാജീവ് ഗാന്ധി മെമ്മോറി യല്‍ കോളേജില്‍ ലിറ്ററസി ക്ലബിലെ 30 വിദ്യാര്‍ത്ഥികളും, ഐ.എച്ച്.ആര്.ഡി കോളേജ് ഓഫ് അപ്ലെയ്ഡ് സയന്‍സ് ലിറ്ററസി ക്ലബിലെ 18 വിദ്യാര്‍ഥികളുമാണ് ഓരോ ബി.എല്‍.ഒ മാര്‍ക്കൊപ്പം എന്യൂമറേഷന് ഫോം വിതരണത്തിനായി പോകുന്നത്. അവധി ദിവസങ്ങ ളില്‍ രാവിലെ മുതല്‍ വൈകീട്ട് വരെയും ക്ലാസുള്ള ദിവസങ്ങളില്‍ വൈകീട്ട് മൂന്ന് മുതല്‍ ആറ് വരെയുമാണ് വിദ്യാര്‍ഥികള്‍ ബി.എല്‍. ഒ മാര്‍ക്കൊപ്പം സജീവമാകുന്നത്. ഇവര്‍ക്കായി മണ്ണാര്‍ക്കാട് ഇലക്ഷന് ഡെപ്യൂട്ടി തഹസില്‍ദാര്‍ അബ്ദുള്‍ സലീമിന്റെയും ബി.എല്‍. ഒയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയിരുന്നു. കോട്ടത്തറ രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളേജ് ലിറ്ററസി ക്ലബ്ബ് നോഡല്‍ ഓഫീസറായ ഡോ. ടി. ആശയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥികള്‍ ഇതുവരെ 250 ഓളം ഫോമുകളും, ഐ. എച്ച്.ആര്.ഡി കോളേജ് ഓഫ് അപ്ലെയ്ഡ് സയന്‍സില്‍ ലിറ്ററസി ക്ലബ്ബ് നോഡല്‍ ഓഫീസ റായ എം. സജിതയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികള്‍ 150തോളം ഫോമുകളും വിതരണം ചെയ്തു. 51 ബി എല്‍ ഒ മാരാണ് അട്ടപ്പാടിയില്‍ ഉള്ളത്. അട്ടപ്പാടിയില്‍ നവംബര്‍ 11 ഉച്ചയ്ക്ക് രണ്ട് വരെ 15639 ഫോമുകളാണ് വിതരണം ചെയ്തത്.
