മണ്ണാര്‍ക്കാട്: എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള വിളംബര ഘോഷയാത്ര ബുധനാഴ്ച നടക്കും. വൈകിട്ട് മൂന്നിന് കോടതിപ്പടിയില് നിന്നും തുടങ്ങി സ്കൂളില്‍ സമാപിക്കും. എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി ഡോ.അബ്ദുല്‍ റഹീം ഫസല്‍ ഫ്ലാഗ് ഓഫ് ചെയ്യും. വിവിധ കലാരൂപങ്ങള്‍, കായിക ഇനങ്ങള്‍, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, റെഡ് ക്രോസ്, ലിറ്റില്‍ കൈറ്റ്സ്, എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി, പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവര്‍ അണിനിരക്കും.
