വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗങ്ങളും റാലികളും നടത്തുന്ന തിന് പൊലിസില്‍ നിന്നും വരണാധികാരിയില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങുന്ന ത് നിര്‍ബന്ധമാണെന്ന് ജില്ലാ കലക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുമായ എം.എസ് മാധവിക്കുട്ടി അറിയിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്. മാതൃകാ പെരു മാറ്റചട്ടം കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
അമ്പലങ്ങള്‍, പള്ളികള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണ ത്തിനായി ഉപയോഗിക്കാന്‍ പാടില്ല. പ്രചാരണം നയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാ യിരിക്കണം. വ്യക്തിപരമായ ആക്ഷേപങ്ങള്‍, വിദ്വേഷ പ്രസംഗം, സ്ഥിരീകരിക്കാത്ത ആരോപണങ്ങള്‍ എന്നിവ പാടില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍, ഔദ്യോഗിക വാഹന ങ്ങള്, ജീവനക്കാര്‍, കെട്ടിടങ്ങള്‍ എന്നിവ പ്രചാരണത്തിന് ഉപയോഗിക്കരുത്. രാത്രി 10 മുതല്‍ രാവിലെ ആറ് വരെ ലൗഡ് സ്പീക്കറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.വോട്ടെടു പ്പിന് 48 മണിക്കൂര്‍ മുന്‍പ് പ്രചാരണം അവസാനിപ്പിക്കണം എന്ന വ്യവസ്ഥയും കര്‍ശന മായി പാലിക്കണം. വോട്ടെടുപ്പ് ദിവസം നഗരസഭാ പരിധിയില്‍ പോളിങ് സ്റ്റേഷനില്‍ നിന്ന് നൂറ് മീറ്ററിന് പുറത്തും ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഇരുനൂറ് മീറ്ററിന് പുറത്തും മാത്രമേ പാര്‍ട്ടി ബൂത്തുകള്‍ പാടുള്ളൂ. ഏജന്റുമാരുടെ ബാഡ്ജില് പാര്‍ട്ടി പേരോ ചിഹ്നമോ പാടില്ല. വോട്ടര്‍മാര്‍ക്ക് വാഹനം നല്‍കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍ ഐ.ഡി. കാര്‍ഡ് ആണ് വേണ്ട പ്രധാന രേഖ. വോട്ടര്‍ ഐ.ഡി. കാര്‍ഡ് ഇല്ലാത്തവര്‍ക്ക് കമ്മീഷന് അംഗീകരിച്ചതും സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ അനുവദിച്ചതുമായ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാവുന്നതാണ്.
ക്രമസമാധാന പാലനത്തിനായി പൊലിസിനെയും മറ്റ് സേനകളെയും ആവശ്യാനുസര ണം വിന്യസിക്കും. പ്രശ്നബാധിത/ സെന്‍സിറ്റീവ് സ്റ്റേഷനുകളില്‍ അധിക സുരക്ഷയും വെബ്കാസ്റ്റിങ്/ വീഡിയോഗ്രാഫി സംവിധാനങ്ങളും ഉണ്ടാകും. നിയമ ലംഘനങ്ങള്‍, അനധികൃത പണം/ മദ്യം/ സൗജന്യ വിതരണം എന്നിവ നിരീക്ഷിക്കുന്നതിനായി ഫ്ല യിങ് സ്ക്വാഡുകള്‍ ഉണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ മാതൃകാപെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസറും ഡെപ്യൂട്ടി കളക്ടറു മായ (എല്‍.എ – എന്‍.എച്ച്) ജോസഫ് സ്റ്റീഫന്‍ റോബി, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ്, ജില്ലാ ഇലക്ഷന് അസിസ്റ്റന്റ് പി.എ ടോംസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
