മണ്ണാര്‍ക്കാട്: പെന്ഷന് പരിഷ്ക്കരണ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണ മെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് വ്യാപാരഭവനില്‍ സംസ്ഥാ ന വൈസ് പ്രസിഡന്റ് സി.ബാലന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.വേണുഗോപാലന്‍ അധ്യക്ഷനായി.ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന് മുഖ്യപ്രഭാ ഷണം നടത്തി. പി.അഹമ്മദ് അഷറഫ്, പി.ആര് സുരേഷ്, അസീസ് ഭീമനാട്, കെ.എം മുഹമ്മദ് റഷീദ്, അച്ചന് മാത്യു, കെ.ജി. ബാബു, വി.സുകുമാരന്‍, പി.ഉണ്ണികൃഷ്ണന്, എ.അസൈനാര്‍, തോമസ് ആന്റണി, കെ.സി.എം. ബഷീര്‍, ഗോപി പൂന്തോട്ടത്തില്‍, എ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.ഭാരവാഹികള്‍: കെ. വേണുഗോപാല്‍ (പ്രസിഡന്റ്), പി. ബാലഗോപാല്‍ (സെക്രട്ടറി), കെ.ഹംസ (ട്രഷറര്‍).
