വെള്ളിനേഴി: കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പേപ്പര്‍ബാഗ്, എന്‍വെലപ്, ഫയല്‍ നിര്‍മാണം എന്നിവയില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. വെള്ളിനേഴി കുളക്കാടുള്ള ഗ്രാമപഞ്ചായത്ത് കോംപ്ല ക്സില്‍ വെച്ച് 12 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. സൗജന്യപരിശീലനം നവംബര്‍ 17ന് തുടങ്ങുമെന്ന് കേന്ദ്രം ഡയറക്ടര്‍ കെ.ബി ശ്രീരാം അറിയിച്ചു. വിജയകര മായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര ഗവ.അംഗീകൃത എന്‍.സി.വി.ഇ.ടി. സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30വരെയാണ് പരിശീലനം. ഭക്ഷണം സൗജന്യമായി ലഭിക്കും. 18 മുതല്‍ 44 വരെ പ്രായമുള്ളവര്‍ക്ക് പരിശീലനത്തിന് അപേക്ഷിക്കാം. ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ ഫോട്ടോ കോപ്പി, മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം കുളക്കാടുള്ള കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിലെത്തി നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0466 2285554, 9447534932, 9995950752, 9447148554.
