കാഞ്ഞിരപ്പുഴ: സഹപാഠിക്ക് വീടൊരുക്കാന്‍ കുട്ടിക്കൂട്ടത്തിന്റെ പാലടപായസ ചല ഞ്ച്. പൊറ്റശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്.പി.സി., എന്‍.എസ്. എസ്., സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് യൂണിറ്റുകളുടെ കൂടൊരുക്കല്‍ പദ്ധതിയില്‍ നിര്‍മിക്കുന്ന ആറാമത്തെ സ്നേഹവീടിനായാണ് കുട്ടികള്‍ പായസചലഞ്ച് നടത്തിയത്. പിതാവ് മരണപ്പെട്ട ഏറ്റവും അര്‍ഹരായ രണ്ട് സഹപാഠികള്ക്കായാണ് കുട്ടികള്‍ സ്നേഹ വീടൊരുക്കുന്നത്.രണ്ട് ദിവസങ്ങളിലായി നടത്തിയ പാലട പായസം ചലഞ്ചില്‍ 3250 ലിറ്റര്‍ പായസമാണ് കുട്ടികള്‍ വിതരണം ചെയ്തു. മൂന്ന് ലക്ഷത്തോളം രൂപ ഇതിലൂടെ സമാഹരിച്ചു. ഒരാഴ്ചമുന്പ് വീടുകളിലും സ്ഥാപനങ്ങളിലുമെത്തി ഓര്‍ഡറുകള്‍ സ്വീകരിച്ച് അടുത്തദിവസം പായസം എത്തിച്ചുനല്‍കി. കഴിഞ്ഞമാസം നടത്തിയ സ്ക്രാപ്പ് ചലഞ്ചില്‍ നിന്നും സ്വരൂപിച്ച ഒരുലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് വീടിന്റെ തറപ്പണി പൂര്‍ത്തിയാക്കിയത്. തുടര്പ്രവര്ത്തനങ്ങള്ക്കായാണ് പായസ ചലഞ്ച് നടത്തിയത്. പ്രിന്‍സിപ്പല്‍ പി.സന്തോഷ്കുമാര്‍,പി.ടി.എ. പ്രസിഡന്റ് ജയരാജ് മാസ്റ്റര്‍, പ്രധാനാധ്യാപിക സാജിത ബീഗം, കൂടൊരുക്കന് കമ്മിറ്റി കണ്‍വീനര്‍ മൈക്കി ള്‍ ജോസഫ്, ഭാരവാഹികളായ ദിവ്യ അച്ചുതന്, എസ്.സനല്‍ കുമാര്‍, മഞ്ജു.പി ജോയ്, എച്ച്. അനീസ് ,അധ്യാപകരായ കെ.സി മുരുഗന്, ഒ.എസ് അനീഷ, വി.എം വിജയലക്ഷ്മി, ലീഡര്‍മാരായ അയന ബാബു, ലക്ഷ്മി നന്ദ , എന്‍. ശ്വേത, സൂരജ് കൃഷ്ണ, അനഘ കൃഷ്ണ, സ്നേഹ സുബിന്‍സ്, എം സ്നിതിന് എന്നിവര്‍ നേതൃത്വം നല്കി.
