തച്ചനാട്ടുകര: ഗ്രാമപഞ്ചായത്തിലെ ഉപയോഗശൂന്യമായ മുടുക്കുന്നുപാടം കുളത്തിന് ശാപമോക്ഷം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീമിന്റെ ശ്രമഫലമായി കുളം നവീകരിച്ചു. മണ്ണുംചെളിയും മൂടിക്കിടന്ന കുളം സംരക്ഷണഭിത്തികള്‍ നിര്‍മി ച്ചും ആഴംകൂട്ടിയും പുനരുദ്ധരിച്ചു. പി.എം.കെ.എസ്.വൈ. പദ്ധതിയില്‍ നിന്നും അനു വദിച്ച ഒന്‍പത് ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചു. നിര്‍മാണം പൂര്‍ത്തീകരിച്ച കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം നാടിന് സമര്‍പ്പിച്ചു.സ്മാര്‍ട്ട് ചാമപ്പറമ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ജല സംരക്ഷണ പ്രവര്‍ത്തനങ്ങ ളുടെ ഭാഗമായി നേരത്തെ മുറിയംകണ്ണി പൊതുകിണറും സ്മാര്‍ട്ട് കിണറാക്കി മാറ്റിയി രുന്നു. ഇ.കെ റഷീദ്, ഇ.കെ അസ്ക്കര്‍, എം രാമകൃഷ്ണന്,രാജന് മുടുക്കുന്നുകളും, രവീന്ദ്ര ന് പൊത്തിരത്ത്, എം.സൂരജ്, എം.അനുക്കുട്ടന്, എം.കുമാരന്, എന്‍. ഇസ്മായില്‍, ഷിഹാ ബ് തുടങ്ങിയവര്‍ പങ്കെടുത്തു.
