മണ്ണാര്‍ക്കാട്: നിര്‍മാണം പൂര്‍ത്തീകരിച്ച തെങ്കര പഞ്ചായത്തിലെ പുഞ്ചക്കോട് മുതല ക്കുളം പാറമ്മേല്‍ പള്ളി റോഡ് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം. എല്‍.എയുടെ ആസ്തിവികസന ഫണ്ടും, വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടും വിനി യോഗിച്ചാണ് റോഡ് നിര്‍മിച്ചത്. ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന റോസ് ഗാര്ഡന് റോഡിന്റെ നിര്‍മാണോദ്ഘാടനവും എം.എല്‍.എ. നിര്‍വഹിച്ചു. പുഞ്ചക്കോട് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി ജഹീഫും, റോസ് ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിത അധ്യക്ഷന്‍ മുഹമ്മദ് ചെറൂട്ടിയും അധ്യക്ഷത വഹിച്ചു.

ടി.എ സലാം മാസ്റ്റര്‍, വി.വി ഷൗക്കത്തലി, ഹരിദാസ് ആറ്റക്കര, ഷമീര്‍ പഴേരി, ഗിരീഷ് ഗുപ്ത, നൗഷാദ് ചേലഞ്ചേരി, ബിന്ദു, റജീന ടീച്ചര്‍, റോസ് ഗാര്ഡന് അസോസിയേഷന് സെക്രട്ടറി ആരിഫ്, പ്രസിഡന്റ് മുഹമ്മദലി, പി.ഹംസപ്പ, സി.ടി അസീസ്, സി.ടി യൂസഫ്, നാസര്‍, സുബൈര്‍, കോയമു, പി.ലത്തീഫ്, മൊയ്ദീന് മാസ്റ്റര്‍, പി.ഷമീര്‍, അന്‍വര്‍ മണലടി, അന്‍വര്‍ പൊതിയില്‍, നാസര്‍, ആഷിക്ക്, അണ്ണന്, യൂസഫ് ആനിക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.
