യന്ത്രങ്ങള്‍ കൂടിയെത്തുന്നതോടെ കേന്ദ്രംപ്രവര്ത്തനസജ്ജമാകുമെന്ന്
തച്ചമ്പാറ: മണ്ണാര്‍ക്കാട് താലൂക്കില്‍ വര്‍ധിച്ചുവരുന്ന തെരുവുനായശല്ല്യം നിയന്ത്രിക്കു ന്നതിനുള്ള നടപടികളുടെ ഭാഗമായി തച്ചമ്പാറയില്‍ സ്ഥാപിക്കുന്ന എ.ബി.സി. കേ ന്ദ്രത്തിനുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത്, മണ്ണാര്‍ക്കാട് നഗരസഭ, ബ്ലോക്ക് പരിധിയിലെ എട്ടുഗ്രാമ പഞ്ചായത്തുകളും ചേര്‍ന്ന് 70ലക്ഷം രൂപ അനുവദിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിലേക്ക് ആവശ്യമായ യന്ത്രങ്ങള്‍ കൂടി എത്തുന്നതോടെ എ.ബി.സി. കേന്ദ്രം പ്രവര്‍ത്തന സജ്ജമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനായി. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രായ മുഹമ്മദ് ചെറൂട്ടി, ബിജി ടോമി, കെ.പി ബുഷ്റ, ബ്ലോക്ക് പഞ്ചായത്ത് അംഗം പടുവില്‍ മുഹമ്മദ്, തച്ചമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ പുന്നക്കല്ലടി, സ്ഥിരം സമിതി അധ്യക്ഷരായ ഐസക് ജോണ്‍, അബൂബക്കര്‍ മുച്ചീരിപ്പാടം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഒ.നാരായണന്‍കുട്ടി, മനോരഞ്ജിനി, അലി തേക്കത്ത്, കൃഷ്ണന്‍കുട്ടി, ജയജയപ്രകാശ്, ബിന്ദു കുഞ്ഞിരാമന് മറ്റുജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ പങ്കെടുത്തു.
