മണ്ണാര്‍ക്കാട്: റസ്റ്റോറന്റ് വ്യവസായ മേഖലയില്‍ ജി.എസ്.ടി. ഒഴിവാക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യ പ്പെട്ടു. കേരളത്തിലെ റസ്റ്റോറന്റുകളില്‍ സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന ആക്രമണങ്ങ ളില്‍ നിന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് നിയമം നിര്‍മാണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് എസ്.കെ. കണ്വെന്ഷന് സെന്ററില്‍ നടന്ന സമ്മേളനം വി.കെ ശ്രീകണ്ഠ ന് എം.പി. ഉദ്ഘാടനം ചെയ്തു. എന്‍.ഷംസുദ്ദീന് എം.എല്‍.എ. മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് സി.സന്തോഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഫസല്‍ റഹ്മാന് സംഘടനാ റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ സുബൈര്‍ പട്ടാമ്പി വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ബാലകൃഷ്ണ പൊതുവാള്, സംസ്ഥാന സെക്രട്ടറി ജി.ജയപാല്‍, സംസ്ഥാന ട്രഷറര്‍ മുഹമ്മദ് ഷരീഫ്, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിജുലാല്‍, മറ്റു സംസ്ഥാന ഭാരവാഹികളായ വി.ടി ഹരിഹരന്, സുഗുണന്, ഷിനാജ് റഹ്മാന്, ഷജീര്‍ ജോളി, ബിജു ചുള്ളിക്കോട്, അബ്ദുല്‍ സമദ്, എന്‍.ആര് ചിന്മയാനന്ദന്, റിയാസ് പട്ടാമ്പി, മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ഫിറോസ് ബാബു, സെക്രട്ടറി മിന്‍ഷാദ്, ട്രഷറര്‍ ജയന് ജ്യോതി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: പി.നടരാജന് (രക്ഷാധികാരി), സി.സന്തോഷ് (പ്രസിഡന്റ്), പി.പി മുഹമ്മദ് റിയാസ്, കുഞ്ചപ്പന്‍ (വര്‍ക്കിങ് പ്രസിഡന്റ്), എം.എന്‍ മുഹമ്മദ് കലീം, മുഹമ്മദ് അന്‍വര്‍, ഇ.എ നാസര്‍, എം.സദാശന് (വൈസ് പ്രസിഡന്റ്), കെ.എം ഷാജി (സെക്രട്ടറി), കെ.സി ചന്ദ്രന്, പി.ഇസ്മായില്‍, കെ.ശ്രീജിത്, പി.എച്ച് ഷമീര്‍, കെ.നാസര്‍, എ.സലീം (ജോയിന്റ് സെക്രട്ടറി), എന്‍.സി സുനു ആലത്തൂര്‍ (ട്രഷറര്‍), എ.മുഹമ്മദ് റാഫി (അഡൈ്വസറി ബോര്‍ഡ് ചെയര്മാന്).
