അലനല്ലൂര്‍ : 2024 ജൂലൈ ഒന്നു മുതല്‍ നടപ്പാക്കേണ്ട പന്ത്രണ്ടാം പെന്ഷന് പരിഷ് കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരളാ സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് അലനല്ലൂര്‍ പഞ്ചായത്ത് കണ്വെന്ഷന് ആവശ്യപ്പെട്ടു. ക്ഷാമാശ്വാസ കുടിശ്ശികകള്‍ മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കുക,മെഡിസെപ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം.പി. എ.ബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.പി.എല്‍. പഞ്ചായത്ത് പ്രസിഡന്റ് അക്ബറലി പാറോക്കോട് അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് എം.അബ്ദുഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി കെ.പി.അബ്ദുല്‍ മജീദ്, ജില്ലാ അഡ്ഹോക് കമ്മിറ്റിയംഗം ടി. മുഹമ്മദുണ്ണി, വി.ടി.ഹംസ, ടി.കെ മുഹമ്മദ്, അബൂബക്കര്‍ കാപ്പുങ്ങല്‍, യൂസഫ് ആക്കാടന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: അബ്ദുല്‍ നാസര്‍ പടുകുണ്ടില്‍ (പ്രസിഡന്റ്), എം.മൊയ്തീന്, വി.സി മുഹമ്മദാലി, എ.പി ഉസ്മാന്, ടി.മുഹമ്മദുണ്ണി (വൈസ് പ്രസിഡന്റ്), അബ്ദുള്ള കാപ്പുങ്ങ ല്‍ (സെക്രട്ടറി), കെ. ഷെരീഫ് ഷൂജ, എന്‍. അബ്ദുള്‍ ഗഫൂര്‍, ഉമ്മര്‍ കുമഞ്ചേരി, ഹംസ മഠത്തൊടി,(ജോ. സെക്രട്ടറി), ടി.അബ്ദുല്‍ റസാഖ് (ട്രഷറര്‍) എന്‍.അബ്ദുള്‍ നാസര്‍, സി.ഫാത്തിമ(ഓഡിറ്റര്‍).
