മണ്ണാര്‍ക്കാട്: കേരള ഖരമാലിന്യപരിപാലന പദ്ധതിയുടെ ഐ.ഇ.സി. പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി നഗരസഭയിലെ ഹരിതകര്‍മ്മസേന അംഗങ്ങളേയും ശുചീകരണ തൊഴിലാളികളേയും ആദരിച്ചു. അല്‍ഫായിദ കണ്വെന്ഷന് സെന്ററില്‍ നടന്ന ശുചിത്വസംഗമം നഗരസഭാ ചെയര്‍പേഴ്സണ്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ സി.ഷഫീഖ് റഹ്മാന് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ കെ.ബാലകൃഷ്ണന്, മാസിത സത്താര്‍, വത്സലാകുമാരി, മറ്റുകൗണ്സിലര്മാര്, ക്ലീന്‍ സിറ്റി മാനേജര്‍ കെ.ഇക്ബാല്‍, ജില്ലാ ശുചിത്വമിഷന് പ്രോഗ്രാം ഓഫിസര്‍ എ.ശരീഫ് എന്നിവര്‍ സംസാരിച്ചു. ശുചിത്വ പ്രതിജ്ഞ, കലാപരിപാടികള്‍ എന്നിവയുണ്ടായി.
