പാലക്കാട്: ഓപ്പറേഷന് രക്ഷിതയുടെ ഭാഗമായി റെയില്‍വേ പൊലിസിന്റെ നേതൃത്വ ത്തില്‍ പാലക്കാട് ജംങ്ഷന്, ടൗണ്റെയില്വേ സ്റ്റേഷനുകളില്‍ പരിശോധന നടത്തി. ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മദ്യപിച്ചനിലയില്‍ പ്ലാറ്റ്ഫോ മില്‍ കണ്ടവര്‍ക്കെതിരെ നടപടിയെടുത്തിട്ടുള്ളതായി റെയില്‍വേ പൊലിസ് അറിയി ച്ചു. ബാഗേജ് പരിശോധനയില്‍ പുകയില ഉല്‍പ്പന്നങ്ങളുമായി വന്നവര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. പ്ലാറ്റ്ഫോമിലും കാത്തിരിപ്പുമുറിയിലുമുണ്ടായിരുന്ന യാത്ര ക്കാര്‍ക്ക് റെയില്‍വേ സുരക്ഷയെകുറിച്ചും സ്വീകരിക്കേണ്ട മുന്കരുതലിനെകുറിച്ചും റെയില്‍വേ പൊലിസ് ബോധവല്‍ക്കരണവും നല്കി. ജില്ലാ ബോബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡുമായി സഹകരിച്ച് പ്ലാറ്റ്ഫോമിലും മറ്റും പരിശോധയും നടത്തി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പരിശോധന തുടരു മെന്നും പാലക്കാട് റെയില്‍വേ പൊലിസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ.ജെ പ്രവീണ്‍ അറിയിച്ചു.
