കുമരംപുത്തൂര്‍: കാല്‍പന്തുകളിയ്ക്ക് പേരുകേട്ട കുമരംപുത്തൂരിലെ പള്ളിക്കുന്ന് മിനിസ്റ്റേഡിയത്തില്‍ ഫ്ലഡ് ലൈറ്റുകള്‍ മിഴിതുറന്നു. ഇനിരാത്രിയിലും ഇവിടെ പന്തുരുളും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന്റെ വികസന ഫണ്ടില്‍ 10 ലക്ഷം രൂപ വകയിരുത്തിയാണ് പള്ളിക്കുന്ന് പഞ്ചായത്ത് മിനി സറ്റേഡിയ ത്തെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയമാക്കി മാറ്റിയിരിക്കുന്നത്. സ്ഥിരം ഫ്ലഡ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജില്ലയിലെ ആദ്യ പഞ്ചായത്ത് കളിസ്ഥലമാണിത്.
സാധാരണ ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ നടത്തുന്ന അവസരങ്ങളില്‍ താല്കാലിക ഫ്ലഡ് ലൈറ്റുകള്‍ സ്ഥാപിക്കാറുള്ളത്. എന്നാല്‍ സ്റ്റേഡിയത്തില്‍ സ്ഥിരം ഫ്ലഡ് ലൈറ്റുകള്‍ സ്ഥാപിതമായതോടെ രാത്രി ഇരുള് മൂടിയാലും പള്ളിക്കുന്ന് മൈതാനത്ത് സാധാരണ രീതിയില്‍ കായിക വിനോദങ്ങള്‍ക്കും മത്സരങ്ങള്‍ക്കും സൗകര്യമായി. നാല് തൂണുകളിലായി 24 എല്‍.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്.പ്രദേശത്തെ താരങ്ങള്‍ അണിനിരന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തോടെയാണ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടന്നത്.
എന്‍ ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷനായി. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് മുഖ്യാതിഥിയായി. വൈസ് പ്രസിഡണ്ട് റസീന വറോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ നൗഫല്‍ തങ്ങള്‍, വാര്‍ഡ് മെമ്പര്‍ കെ.കെ ലക്ഷ്മിക്കുട്ടി, പി. മുഹമ്മദാലി അന്‍സാരി, ബഷീര്‍ കാട്ടിക്കുന്നന്‍ എന്നിവര്‍ സംസാരിച്ചു. നൗഷാദ് വെള്ളപ്പാടം, റഷീദ് തോട്ടാശ്ശേരി, കബീര്‍ മണ്ണറോട്ടില്‍, ഹമീദ് പൂവക്കോടന്, പി.കെ കാസിം ഹാജി, കെ.സി മൊയ്തുപ്പു, എ.പി ബാപ്പുട്ടി, ഇല്ല്യസ് കൊളത്തൂര്‍, സി കുഞ്ഞി മുഹമ്മദ്,അബു,നാസര്‍, സലീം കുട്ടി,സജീര്‍ എന്നിവര്‍ പങ്കെടുത്തു.
