പാലക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് നാളെ തുടക്കമാകും. പാലക്കാട് ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കളില്‍ വൈകിട്ട് 4.30ന് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും. മന്ത്രി കെ.കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയാകും. രജിസ്ട്രേഷന് നാളെ രാവിലെ ഏഴിന് ആരംഭി ക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബി.ഇ.എം.എച്ച്. എസ്.എസില്‍ പ്രവൃത്തി പരിചയമേളയും, ഭാരത് മാതാ എച്ച്.എസ്. എസില്‍ ശാസ്ത്ര മേള, വൈ.ഐ.പി ശാസ്ത്രപഥം എന്നിവയും, ബിഗ് ബസാര്‍ എച്ച്. എസ്.എസില്‍ സോഷ്യല്‍ സയന്‍സ് മേളയും, ഒലവക്കോട് എം.ഇ.എസ് എച്ച്.എസ്.എസി ല്‍ ഗണിത മേളയും, കാണിക്കമാതാ എച്ച്.എസ്.എസില്‍ ഐ.ടി മേളയും, ചെറിയ കോട്ട മൈതാനം, സെന്റ് സെബാസ്റ്റ്യന്‍ സ്കൂള്‍ എന്നിവിടങ്ങളിലായി സ്കില്‍ ആന്‍ഡ് കരി യര്‍ ഫെസ്റ്റും നടക്കും. ഉദ്ഘാടനം, സമാപനം, വിനോദ കലാപരിപാടികള്‍, ശാസ്ത്ര സെമിനാര്‍, കരിയര്‍ സെമിനാര്‍ എന്നിവ ഗവ. മോയന്‍സ് എച്ച്.എസ്.എസിലായിരി ക്കും.നവംബര്‍ 10വരെ നടക്കുന്ന മേളയില്സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 8500-ല്‍ അധികം ശാസ്ത്ര പ്രതിഭകള്‍ നാല് ദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും.
ആണ്‍കുട്ടികള്‍ക്ക് മോഡല്‍ എച്ച്.എസ് പേഴുംകര, കണ്ണാടി എച്ച്.എസ്.എസ്, ലയണ്‍സ് കൊപ്പം, ജി.എം.എച്ച്.എസ്.എസ് തിരുവാലത്തൂര് എന്നിവിടങ്ങളിലും, പെണ്‍കുട്ടികള്‍ ക്ക് കാണിക്കമാതാ എച്ച്.എസ്.എസ്, സെന്റ് തോമസ് ഒലവക്കോട്, സെന്റ് സെബാസ്റ്റ്യ ന് അരിക്കാരത്തെരുവ് എന്നിവിടങ്ങളിലുമാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സെന്റ് തോമസ് ഒലവക്കോട് താമസ സൗകര്യം ഒരുക്കി യിട്ടുണ്ട്.
പാലക്കാട് വിക്ടോറിയ കോളേജ് മൈതാനത്താണ് ഊട്ടുപുര സജ്ജീകരിച്ചിരിക്കുന്നത്. 1000 പേര്‍ക്ക് ഇരിക്കാവുന്ന വിധത്തിലാണ് ഊട്ടുപുരയും തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ മത്സരങ്ങള്‍ നടക്കുന്ന ആറ് വിദ്യാലയങ്ങളിലും ഭക്ഷണ വിതരണമുണ്ടാകും. ഒരു സമയം പരമാവധി 8000 പേര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കും. വിതരണത്തിനായി 300 അധ്യാപകര്‍ നേതൃത്വം നല്‍കും.അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ഓരോ വേദി കളിലും ഡോക്ടര്‍ ഉള്‍പ്പെടുന്ന ഓരോ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആംബുലന്‍സ്, കുടിവെള്ളം, ശൗചാലയം എന്നിവയും ആവശ്യാനുസരണം തയ്യാറാ ക്കിയിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രധാന വേദിയായ മോയന്‍സ് സ്കൂളില്‍ കലാപരിപാടികള്‍ അരങ്ങേറും. ബി.ഇ.എം. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാജിക് ഷോയും അരങ്ങേറും.സമാപനസമ്മേളനം തിങ്കള്‍ വൈകിട്ട് 4.30ന് ടക്കും.വാര്‍ത്താ സമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ടി.എ സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം സലീന ബീവി, പാലക്കാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എ. ഷാബിറ, ജില്ലാ പഞ്ചായത്ത് അംഗം പി. മൊയ്തീന്‍കുട്ടി, ശാസ്ത്രമേള മീഡിയ കമ്മിറ്റി കണ്‍വീനര്‍ എ. ഹനീഫ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.എന്‍ വിനോദ്, എന്‍.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.മുഹമ്മദ് അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.
