പാലക്കാട് : ജില്ലാ ആശുപത്രിയില്‍ സങ്കീര്‍ണമായ മുഴയടക്കമുള്ള കിഡ്നി മാറ്റല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. മേപ്പറമ്പ് സ്വദേശിയായ 42-കാരനാണ് കിഡ്നിയിലെ മുഴ രക്തക്കുഴലിനെ ബാധിക്കുന്ന അവസ്ഥ ഉണ്ടായത്. അതിസങ്കീര് ണമായ ശാസ്ത്രക്രിയയിലൂടെ ആ മുഴയടക്കമുള്ള കിഡ്നി എടുത്തു മാറ്റി. രണ്ടാഴ്ച മുന്‍പാണ് യുവാവിന് മൂത്രത്തിലൂടെ രക്തം പോവുകയും രക്തക്കട്ടകള്‍ വന്ന് മൂത്ര തടസ്സം ഉണ്ടായതിനെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധിച്ചതി ല്‍ കിഡ്നിയില്‍ മുഴയാണെന്നും ആ മുഴ കിഡ്നിയിലെ വലിയ രക്തക്കുഴലിനെയും അതുവഴി ശരീരത്തിലെ തന്നെ വലിയ രക്തക്കുഴലിനെയും ബാധിച്ചതായി കണ്ടെത്തി. സാധാരണ മെഡിക്കല്‍ കോളേജുകളിലേക്ക് പോകാറുള്ള സങ്കീര്‍ണമായ ഈ കേസ് ജില്ലാശുപത്രിയില്‍ തന്നെ ശസ്ത്രക്രിയ നടത്തുവാനും വിജയിക്കുവാനും സാധിച്ചു.
ജില്ലാ ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോ സജീഷിന്റെ നേതൃത്വത്തിലാണ് സര്‍ജറി നടന്നത്. അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ. വിനോദ്, ഡോ. മഞ്ജു, ഡോ. മിനി, ഡോ. പീറ്റര്‍, നഴ്സിംഗ് ഓഫീസര്‍മാരായ ബിബിന, സജിനി, ദിവ്യ, അന സ്തേഷ്യ ടെക്നീഷ്യന്മാരായ കിരണ്‍, അനിഷ്മ, സൂരജ്, ഓപ്പറേഷന് തിയേറ്ററില്‍ മറ്റു സ്റ്റാഫുകള്‍, കാര്‍ഡിയോളജി, നെഫ്രോളജി, മെഡിസിന്, സര്‍ജറി, ഓങ്കോളജി എന്നീ വകുപ്പുകളിലെയും എം.എസ്.ഡബ്ലിയു, എസ്.ഐ.സി.യു എന്നിവിടങ്ങളിലെ സ്റ്റാഫു കളും സര്‍ജറിയുടെ ഭാഗമായി.
ജില്ലാ ആശുപത്രിയില്‍ 20ലധികം കിഡ്നിയിലെ കാന്‍സര്‍ മുഴകളുടെ സര്‍ജറി ഉള്‍പ്പെ ടെ നൂറോളം കിഡ്നി സര്‍ജറികള്‍ യൂറോളജി യൂണിറ്റില്‍ നടന്നിട്ടുണ്ട്. ഡയാലിസിസ് രോഗികള്‍ക്കായി 300 ഓളം എ.വി ഫൈസ്റ്റുല സര്‍ജറി, മൂത്രനാളിയിലെ കല്ലുകള്‍ക്കു ള്ള ലേസര്‍ അടക്കമുള്ള എല്ലാവിധ സര്‍ജറികള്‍ എന്നിവ ചെയ്തു വരുന്നുണ്ട്. വര്‍ഷത്തി ല്‍ ആയിരത്തോളം മേജര്‍, മൈനര്‍ സര്‍ജറികളാണ് ജില്ലാ ആശുപത്രിയില്‍ നടക്കു ന്നത്. പ്രതിവര്‍ഷം 75ല്‍ അധികം യൂറോളജി കാന്‍സറുകള്‍( കിഡ്നി ക്യാന്‍സര്‍, മൂത്രാ ശയ ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍) ഈ യൂണിറ്റില്‍ പുതുതായി കണ്ടുപിടിക്കുകയും ചികിത്സിക്കുകയും തുടര്‍ ചികിത്സ നല്‍കുകയും ചെയ്യുന്നുണ്ട്.
