കുമരംപുത്തൂര്‍: പഞ്ചായത്തിലെ കുളപ്പാടം പള്ളിറോഡിന്റെ ഡ്രൈനേജ് നിര്‍മാണം തുടങ്ങി.ജില്ലാ പഞ്ചായത്ത് 2025-26വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ വകയിരുത്തി യാണ് പ്രവര്‍ത്തി നടത്തുന്നത് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരംസമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, ഇന്ദിര മടത്തുംപള്ളി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീജ ,ഹരിദാ സ് ആഴ്വഞ്ചേരി, പൊതുപ്രവര്‍ത്തകരായ മുജീബ് മല്ലിയില്‍, കെ.സി അവറ, സിദ്ധിക്ക് മല്ലിയില്‍. അബ്ദുറഹ്മാന് മച്ചിങ്ങല്‍, മുഹമ്മദാലി, ലിയാകാത്തലി, വേണുഗോപാലന്‍, ബീന സുരേഷ് എന്നിവര്‍ സംസാരിച്ചു.
