പാലക്കാട്: ലഹരിക്കെതിരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘അയല്‍ ക്കൂട്ട വീട്ടുമുറ്റ സദസ്സുകള്‍’ ക്ക് തൃത്താല മണ്ഡലത്തില്‍ തുടക്കമായി. രാസലഹരി പദാര്‍ത്ഥങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന ഉപയോഗം സമൂഹത്തില്‍ വിപത്തായി മാറിയ സാഹചര്യത്തില്‍, ലഹരിക്ക് അടിമപ്പെടാതിരിക്കാനുള്ള സന്ദേശം ഓരോ വീട്ടിലേ ക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘അയല്‍ക്കൂട്ട വീട്ടുമുറ്റ സദസ്സുകള്‍’ സംഘടിപ്പിക്കുന്നത്.അയല്‍ക്കൂട്ട വീട്ടുമുറ്റ സദസ്സിന്റെ മണ്ഡലം തല ഉദ്ഘാടനം നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലെ നന്ദിയക്കോട് കീഴ്പ്രംങ്ങോട്ടുമനയില് വെച്ച് നടന്നു. റിട്ട. സിവില്‍ സര്‍ജ്ജനായ ഡോ. സുഷമ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.വി സുന്ദരന്‍ അധ്യക്ഷനായി.പാലക്കാട് എക്സ് സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.കെ സതീഷ് മുഖ്യ പ്രഭാഷണം നടത്തി. ലഹരിയുടെ ദൂഷ്യഫലങ്ങ ളെക്കുറിച്ചും പ്രതിരോധിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വിമുക്തി പ്രിവന്റിങ് ഓഫിസര്‍ സജീവന്, ടി.കെ മഹേഷ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഗ്രീഷ്മ, കുടുംബശ്രീ സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ സുമലത തുടങ്ങിയവര്‍ സംസാരിച്ചു.2026 ജനുവരിയില്‍ തൃത്താല ചാലിശ്ശേരിയില്‍ വച്ച് നടക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായാണ് ലഹരിക്കെതിരെയുള്ള വീട്ടുമുറ്റ സദസ്സുകള്‍ സംഘടിപ്പിച്ചത്.ഉദ്ഘാടനത്തെ തുടര്‍ന്ന് തൃത്താല നിയോജക മണ്ഡലത്തിലെ 8 കുടുംബശ്രീ സി ഡി എസുകളിലെ 110-ഓളം വാര്‍ഡുകളിലും പരിപാടി നടത്തി. അയല്‍ക്കൂട്ട അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 9000-ത്തിലധികം ആളുകളാണ് ഇതിന്റെ ഭാഗമായത്. ലഹരി വിപത്തിനെതിരായ ഈ പ്രചാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ ആകെ നാനൂറിലേറെ വീട്ടുമുറ്റ സദസ്സുകള്‍ ഒരുക്കുന്നുണ്ട്.
