കല്ലടിക്കോട് :വാക്കോട് തുപ്പനാട് പുഴ മണ്ണാത്തി പാറയില്‍ യുവാവ് വെള്ളത്തില്‍ പെട്ട് മരിച്ചു.കരിമ്പ ഐരനി സുബ്രഹ്മണ്യന്റെ മകന് ജോതിഷ് (35)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 യോടെയായിരിന്നു സംഭവം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. നാട്ടുകാര്‍ ആണ് അദ്ദേഹത്തെ വെള്ളത്തില്‍ നിന്നും പുറത്തെടുത്തത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.