മലയാള ഭാഷാവാരാഘോഷം തുടങ്ങി ഭരണഭാഷാ പുരസ്കാരം എയ്ഞ്ചല്‍ സോഫിയക്ക്
പാലക്കാട്: സ്വത്വം തിരിച്ചറിയാനുള്ള വഴിയാണ് ഭാഷയെന്ന് കേരള സാഹിത്യ അക്കാ ദമി മുന്‍ പ്രസിഡന്റും തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനുമായ വൈശാഖന് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സംയുക്താഭി മുഖ്യത്തില്‍ നടന്ന ജില്ലാതല മലയാളദിനാചരണം – മലയാള ഭാഷാവാരാഘോഷത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘പുതുതലമുറയും മലയാളഭാഷയും ‘ എന്ന വിഷയത്തിലായിരുന്നു മുഖ്യപ്രഭാഷണം. ഭാഷ എന്നുള്ളത് ഒരു ഉടമ്പടിയും ഉപക രണവും കൂടിയാണ്.ഭാഷ ഒരു മനുഷ്യന്റെ സര്‍ഗാത്മകത വര്‍ദ്ധിപ്പിക്കാന്‍ സഹായി ക്കും. പുതിയ ആശയം രൂപീകരിക്കാനും പുതുവഴികള്‍ കണ്ടെത്താനും ഭാഷ സഹാ യിക്കും.ദൃശ്യത്തിന് കൂടുതല്‍ പ്രാധാന്യം വരുമ്പോള്‍ ഭാഷയുടെ പ്രാധാന്യം കുറഞ്ഞു വരുന്നുണ്ട്.മലയാള ഭാഷ പഠിക്കുകയെന്നാല്‍ സംസ്കാരത്തെ പഠിക്കുക എന്നത് കൂടിയാണെന്നും വൈശാഖന് പറഞ്ഞു. വാരാഘോഷം അസി. കലക്ടര്‍ രവി മീണ ഉദ്ഘാടനം ചെയ്തു. ഭരണഭാഷാ പുരസ്കാര പ്രഖ്യാപനവും നിര്‍വഹിച്ചു.ഭരണഭാഷാ പുരസ്കാരം നേടിയ നെല്ലിയാമ്പതി ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം ക്ലര്‍ക്കായ എയ്ഞ്ചല്‍ സോഫിയയെ വൈശാഖന് പുരസ്കാരം നല്കി ആദരിച്ചു. ഭരണഭാഷാ പ്രതിജ്ഞ ഡെപ്യൂട്ടി കളക്ടര്‍ (ആര്. ആര്) എസ്.എസ് അല്ഫ ചൊല്ലി കൊടുത്തു. മലയാള ദിനാചരണവുമായി ബന്ധപ്പെട്ട ഗാനോപഹാരം വോയിസ് ഓഫ് കളക്ടറേറ്റ് ഗായക സംഘം അവതരിപ്പിച്ചു.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മലയാള ഭാഷാ നോഡല്‍ ഓഫിസറും തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടറുമായ എസ്. സജീദ് അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടര്‍മാരായ ബിന്ദു (എല്‍.എ), ശ്രീജിത്ത് (എല്‍.ആര്), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പ്രിയാ കെ. ഉണ്ണികൃഷ്ണന്, ജൂനിയര്‍ സൂപ്രണ്ട് (ഡി സെക്ഷന്‍) എന്‍.ആര് ശ്രീവത്സന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
