മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ല സ്കൂള്‍ കലോത്സവത്തിന് തുടക്കമായി. കെടിഎം ഹൈസ്കൂള്‍, ജിഎം യുപി സ്കൂള്‍, മണ്ണാര്‍ക്കാട് എ എല്‍ പി സ്കൂള്‍ എന്നിവിടങ്ങളി ലായാണ് കലോത്സവം അരങ്ങേറുന്നത്. ഇന്ന് രാവിലെ മണ്ണാര്‍ക്കാട് ഉപജില്ല വിദ്യാഭ്യാ സ ഓഫിസര്‍ സി. അബൂബക്കര്‍ പതാക ഉയര്‍ത്തി. സ്കൂള്‍ മാനേജര്‍ ഡോ. കെ.എം ലതിക, പിടിഎ പ്രസിഡന്റ്് രാധാകൃഷ്ണന് മണ്ണാര്‍ക്കാട്, ജനറല്‍ കണ്‍വീനര്‍ എ.കെ മനോജ് കുമാര്‍, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ.കെ മണികണ്ഠന്, പ്രധാനാധ്യാ പകരായ സി. നാരായണന്, സി. മിനിജോണ്‍, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ എസ്.ആര് ഹബീബുള്ള, മണ്ണാര്‍ക്കാട് എസ്.ഐ. അബ്ദുള്‍ സത്താര്‍, ബിജു അമ്പാടി, പി. ജയരാജ് , ഹംസ, മന്‍സൂര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു. 125 സ്കൂളുകളില്‍ നിന്നാ യി 5348 വിദ്യാര്‍ഥികളാണ് 351 ഇനങ്ങളിലായി മത്സരിക്കുന്നത്. ഉറുദു, തമിഴ് കലോത്സ വവും ഇതിനൊപ്പം തുടങ്ങിയിട്ടുണ്ട്. ആദ്യദിനം വേദികളില്‍ മലപുലയ ആട്ടം, പണിയ നൃത്തം,ഇരുള,മംഗലം നൃത്തം, പ്രസംഗം, പദ്യംചൊല്ലല്‍, കഥാകഥനം, ചെണ്ട, ഓട്ടന്‍ തുള്ളല്‍, നങ്യാര്‍ക്കൂത്ത്, കഥകളി തുടങ്ങിയവയും ചിത്രരചന, കഥാ-കവിതാരചന എന്നിവയുമുണ്ടായി. മലപുലയ ആട്ടംകഴിഞ്ഞിറങ്ങിയ ഒരുവിദ്യാര്ഥിനി കുഴഞ്ഞു വീണു. ആവശ്യമായ വൈദ്യസഹായം നല്‍കിയതോടെ കുട്ടി സുഖം പ്രാപിച്ചു. ഞായറാഴ്ച മത്സരങ്ങളില്ല. തിങ്കളാഴ്ച രാവിലെ 9.30 ന് എന്‍. ഷംസുദ്ദീന് എംഎല്‍എ കലോ ത്സവം ഉദ്ഘാടനം ചെയ്യും. കെ. പ്രേംകുമാര്‍ എംഎല്‍എ അധ്യക്ഷനാകും. തുടര്‍ന്ന് കോല്‍ക്കളി, അറബനമുട്ട്, ശാസ്ത്രീയ നൃത്തം, മാപ്പിളപ്പാട്ട്, നാടോടിനൃത്തം, ശാസ്ത്രീ യസംഗീതം തുടങ്ങിയ വിവിധ മത്സരങ്ങള്‍ നടക്കും. ആദ്യ ദിനം എല്‍.പി. ജനറല്‍ വിഭാഗത്തില്‍ മാമന മൗണ്ട് കാര്‍മല്‍ സ്കൂളും യു.പി ജനറല്‍ വിഭാഗത്തില്‍ പുല്ലിശ്ശേരി സെന്റ് മേരീസ് യു.പി. സ്കൂളും ഹൈസ്കൂള്‍ വിഭാഗത്തില്‍ എം.ഇ.ടി. ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്കൂളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളുമാണ് മുന്നില്‍.
