അഗളി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കക്കുപ്പടി ജി.എല്‍.പി. സ്കൂളിലെ വിദ്യാര്‍ഥികള്‍ പൂക്കളാല്‍ തയാറാക്കിയ കേരളത്തിന്റെ ഭൂപടം ശ്രദ്ധേയമായി. വീടുകളിലും പരിസരങ്ങളില്‍ നിന്നുമായി ശേഖരിച്ച വിവിധതരം നാടന്‍പൂക്കളും ഇലകളുമാണ് ഉപയോഗിച്ചത്. ഒന്നു മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ഒന്നര മണിക്കൂറെടുത്താണ് കൊണ്ടാണ് പൂക്കള്‍കൊണ്ടുള്ള ഭൂപടം ഒരുക്കിയത്. പ്രധാന അധ്യാപിക കെ.കെ ഉമ്മുസല്‍മ, പി.അബ്ദുറൗഫ്, പി.ടി.എ. പ്രസിഡന്റ് ഹസീന, സീനിയര്‍ അധ്യാപിക രുഗ്മിണി, എ.കാളി, ഇ.ഷിജു, പ്രീത, സ്മരണിക, സന്ധ്യ, പ്രീതി, സുനിത രാജി എന്നിവര്‍ നേതൃത്വം നല്കി.
