അലനല്ലൂര്‍: സി.പി.എം. അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ കാല്‍നടപ്രചരണ ജാഥ തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പരിപാടികള്‍ വിശദീകരിച്ചും ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടേത് വികസന വിരുദ്ധ നിലപാടുകളാണെന്നാരോപിച്ചുമാണ് ജാഥ നടത്തുന്നത്. കുളപ്പറമ്പില്‍ നിന്നും ആരംഭിച്ച ജാഥ സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ പി.മുസ്തഫ, വൈസ് ക്യാപ്റ്റന്‍ വി.അബ്ദുല്‍ സലീം, ജാഥാ മാനേജര്‍ പ്രജീഷ് പൂളയ്ക്കല്‍, കെ.എ സുദര്ശനകുമാര്, പി.എം മധു എന്നിവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി ജാഥ പഞ്ചായത്തിലുടനീളം പര്യടനം നടത്തും.
