കോട്ടോപ്പാടം: തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തിയ കോട്ടോപ്പാടം പഞ്ചായത്തിലെ വെള്ളടാങ്ക്-കാഞ്ഞിരംകുന്ന്-പള്ളിക്കുന്ന് റോഡിന്റെയും, തെയ്യോട്ടു ചിറ റോഡിന്റെയും നിര്‍മാണോദ്ഘാടനം എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷയായി. കാഞ്ഞിരംകുന്നില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പടുവില്‍ മാനു, കെ.ടി അബ്ദുള്ള, കല്ലടി അബൂബക്കര്‍, ടി.കെ ഇപ്പു, മുനീര്‍ താളിയില്‍, കെ.പി ഉമ്മര്‍, നാസര്‍ ഫൈസി, താളിയി ല്‍ സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കെ.സി ബഷീര്‍, കെ.ഹംസ, സി.അലവി, പി.മുഹമ്മദലി, ഇ.എം സൈതലവി, അബ്ദുറഹ്മാന് മുസ്ലിയാര്, മുഹമ്മദലി ദാരിമി, കെ.കുഞ്ഞഹമ്മദ്, പഞ്ചായത്ത് എ.ഇ. ബിനോയ് തുടങ്ങിയവര്‍ പങ്കെടുത്തു. ഭീമനാട് തെയ്യോട്ടുചിറ റോഡില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്ബാന് ടീച്ചര്‍, അസീസ് ഭീമനാട്, കല്ലടി അബൂബക്കര്‍, കെ.പി ഉമ്മര്‍, കുഞ്ഞയമ്മു, കെ.യു ഹംസ, മുഹമ്മദാലി മാസ്റ്റര്‍, അച്ചിപ്ര ഹംസണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.
