തെങ്കര: ഉന്നത നിലവാരത്തോടെ അത്യാധുനിക സൗകര്യങ്ങളില്‍ തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡിജിറ്റല്‍ ലാബുകള്‍ സജ്ജമായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന്റെ വികസന പദ്ധതിയില്‍ 20 ലക്ഷം രൂപചെലവഴിച്ചാണ് ഹൈസ്കൂളിനും ഹയര്‍ സെക്കന്‍ഡറിക്കും പ്രത്യേകമായി രണ്ട് ഡിജിറ്റല്‍ ലാബുകള്‍ നിര്‍മിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കംപ്യൂട്ടര്‍ ലാബ് വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഹൈസ്കൂളിലാകട്ടെ തീരെ സൗകര്യമില്ലെന്ന പരാതിയും. ഇരുവിഭാഗം വിദ്യാര്‍ഥികളുടേയും നീണ്ടകാലത്തെ പരാതികള്‍ക്കാണ് ഇതോടെ പരിഹാരമായത്. ലാബുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് എന്‍.മുഹമ്മദ് ഉനൈസ് അധ്യ ക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം രമാസുകുമാരന്, പി.ടി.എ. വൈസ് പ്രസിഡന്റ് മജീദ് തെങ്കര, എസ്.എം.സി. ചെയര്മാന് ഹാരിസ് കോല്‍പാടം, പ്രിന്‍സിപ്പള്‍ കെ. ബിന്ദു, പ്രധാന അധ്യാപിക ടി.ആര് പങ്കജം, എം.പി.ടി.എ. പ്രസിഡന്റ് സുബൈദ, ഐ.ടി കോര്‍ഡിനേറ്റര്‍മാരായ കെ.ബഷീര്‍, കെ.പി ജയശ്രീ, പ്രോഗ്രാം കണ്‍വീനര്‍ രാജീവന്, സുഭാഷ് എന്നിവര്‍ സംസാരിച്ചു.
