ഒറ്റപ്പാലം: വേങ്ങശ്ശേരി എന്‍.എസ്.എസ് ഹൈസ്കൂളില്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക ഇന്റര്‍നെറ്റ് ദിനത്തോടനുബന്ധിച്ച് സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. പ്രധാനാധ്യാപകന് എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് കെ. അജിത് തമ്പാന് അധ്യക്ഷനായി. എന്‍.യു സനകൃഷ്ണ, വി.വിദ്യ പി.അര്‍ച്ചന, കെ.ആര് അശ്വതി, അഭിനവ് സി. മോഹന്‍, എം.അതുല്‍ കൃഷ്ണ,കെ. ഗൗരി നന്ദ, എ. അതുല്യ, ടി.അനുശ്രീ എന്നിവര്‍ സംസാരിച്ചു. ബോധവല്‍ക്കരണ ക്ലാസിന് ലിറ്റില്‍ കൈറ്റ്സ് അംഗമായ ടി.എസ് സഞ്ജീവ് നേതൃത്വം നല്കി.
