കല്ലടിക്കോട്: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്കാരം കരിമ്പ ഗ്രാമ പഞ്ചാ യത്ത് ഏറ്റുവാങ്ങി 2022-23, 2023-24 വര്‍ഷങ്ങളില്‍ പാലക്കാട് ജില്ലയില്‍ മൂന്നാം സ്ഥാന ത്തിന് അര്ഹരായതിനുള്ള പുരസ്കാരം തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സമ്മാനിച്ചു. രണ്ട് ലക്ഷം രൂപ വീതമാണ് സമ്മാ നതുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സമഗ്ര ആ രോഗ്യ പദ്ധതി, സാന്ത്വന പരിചരണ പരിപാടികള്‍, ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ ഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്കാരത്തിനായി തിരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, പ്രാദേ ശിക ആരോഗ്യ ആവശ്യങ്ങള്‍ക്ക് അനുസൃതമായ നൂതന ഇടപെടലുകള്‍, സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കല്‍, മോഡേണ്‍ മെഡിസിന്, ആയുര്‍വേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ സംസ്ഥാന ആരോഗ്യ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് എന്നിവയും പുരസ്കാരത്തിനു വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.
കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രന് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് കെ.കോമളകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എച്ച്. ജാഫര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.വി റോഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.യു സുഹൈല്‍ എന്നിവര്‍ പങ്കെടുത്തു.
