കോട്ടോപ്പാടം: അണ്ടര്‍ 17 ദേശീയ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീ കരിക്കാന്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ കോമേഴ്സ് വിദ്യാര്‍ത്ഥി പി.പി ഹിദാഷും. കോട്ടോപ്പാടം പുത്തന്‍പീടിക അലവിയുടെ യും ഷഫീനയുടെയും മകനാണ്. അഞ്ചാം ക്ലാസ് മുതല്‍ കല്ലടി അബ്ദുഹാജി എച്ച്.എസ്. സ്കൂളില്‍ പഠിക്കുന്ന ഹിദാഷ് ഉപജില്ലാ,ജില്ലാ തല മത്സരങ്ങളില്‍ സ്കൂളിന് വേണ്ടി പല തവണ ബൂട്ടണിഞ്ഞിട്ടുണ്ട്. സംസ്ഥാന ടീമില്‍ ഇടം കണ്ടെത്തുന്നത് ആദ്യമായാണ്. സ്കൂള്‍ പി.ടി.എയുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തില്‍ ഹിദാഷിന് ഇന്ന് ഉജ്ജ്വല സ്വീകരണമൊരുക്കും.എന്‍.ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
