തെങ്കര: മണലടിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. പുഞ്ചക്കോട് മുത്തനിയില് റിയാസ്-സഫിയ ദമ്പതികളുടെ മകന് റിസ്വാന് (15) ആണ് മരിച്ചത്.നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും മണലടി ജുമാമസ്ജിദിലെ ദര്‍സ് വിദ്യാര്‍ഥിയുമാണ്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. സ്കൂളി ല്‍ നിന്നും ദര്സിലെത്തിയശേഷം ശുചിമുറിയിലേക്ക് പോയ റിസ്വാനെ കുറച്ചുസ മയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് മറ്റുകുട്ടികള്‍ ചെന്ന് നോക്കിയപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. മണ്ണാര്‍ക്കാട് പൊലിസ് തുടര്‍നടപടി കള്‍ സ്വീകരിച്ചുവരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.