അലനല്ലൂര്‍: പഞ്ചായത്തിലെ ചളവ-കരുവരട്ട റോഡിന്റെ നവീകരണപ്രവൃത്തി കളാരംഭിച്ചു. ഗ്രാമ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധയില്‍ നിന്നും 43ലക്ഷം രൂപയാണ് പ്രവൃത്തികള്‍ക്കായി ചെലവഴിക്കുന്നത്. മലപ്പുറം-പാലക്കാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണിത്. ബസ് സര്‍വീസ് ഉള്‍പ്പടെയുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. മലയോരമേഖലയിലെ ചളവ,മൂനാടി, കരുവരട്ട,പിലാച്ചോല,പൊന്‍പാറ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നൂറു കണക്കിന് ആളുകള്‍ നിത്യേന സഞ്ചരിക്കുന്ന പാതയാണിത്. റോഡ് നിര്‍മാണോ ദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജിത്ത് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം നൈസി ബെന്നി അധ്യക്ഷയായി. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സേതുമാധവന്, എം.കൃഷ്ണകുമാര്‍, അബ്ദു മറ്റത്തൂര്‍, കെ.അബ്ദുള്‍ റഫീഖ്, എം. മെഹ്ഫൂസ് റഹിം, പി.അനിരുദ്ധന് എന്നിവര്‍ സംസാരിച്ചു.
