മണ്ണാര്‍ക്കാട്: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചതില്‍ പ്രതിഷേ ധിച്ച് കെ.എസ്.യു. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ വിദ്യാഭ്യാസ ഓഫി സിലേക്ക് മാര്‍ച്ച് നടത്തി. സര്‍ക്കാരിനും വിദ്യാഭ്യസ വകുപ്പ് മന്ത്രിക്കുമെതിരായ പോസ്റ്റ റുകളും ഓഫിസ് ഭിത്തിയില്‍ പതിച്ചു. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി. അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു. നിയോജക മണ്ഡലം പ്രസിഡന്റ് ഷമീം അക്കര അധ്യക്ഷനായി. കെ.പി.എസ്.ടി.എ. ജില്ലാ വൈസ് പ്രസിഡന്റ് നൗഫല്‍ താളിയില്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഫാസില്‍, കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡന്റ് ആഷിക് വറോടന്‍, ആഷിക്ക് മണ്ണാര്‍ക്കാട്, നിവിന്‍, പി.കൃഷ്ണ, വദൂദ്, അര്‍ഷദ്, മുന്ന ഷഹബാസ്, റിന്‍ഷില്‍, ശര്നാം, റിസ്വാന് പുളിക്കല്‍, ബിന്‍ഷാദ്, സുജിത്, കുറ്റിക്കാട്ടില്‍ അഷ്റഫ്, ഷാമില്‍, റിഫാന്‍ റാഫി, നിഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
