മണ്ണാര്‍ക്കാട് : യുവധാര പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഭാനുപ്രകാശ് രചിച്ച സഖാവ് പുഷ്പന് പുസ്തകപരിചയം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ. മണ്ണാര്‍ക്കാട് മേഖലാ കമ്മിറ്റി, പുരോഗമന കലാസാഹിത്യസംഘം മണ്ണാര്‍ക്കാട് മേഖലാ കമ്മിറ്റി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എന്നിവര്‍ സംയുക്തമായാണ് പുസ്തകപരിചയം സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീന്‍, എഴുത്തുകാരന് മനോജ് വീട്ടിക്കാട്, പ്രഭാഷകന്‍ ശ്രീചിത്രന്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.എന്‍ മോഹനന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എസ്.ആര് ഹബീബുള്ള അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ. മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം, പ്രസിഡന്റ് ഷഹീറലി, ജില്ലാ കമ്മിറ്റി അംഗം ഷാജ് മോഹന്‍, സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
