തെങ്കര: പഞ്ചായത്തില്‍ വികസന സദസ്സ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് വികസനസദസ് സംഘടിപ്പിക്കുന്നത്. തെങ്കര പഞ്ചായത്തിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍, വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവര്, വിവിധ പദ്ധതികള്‍ക്കായി ഭൂമിവിട്ടുനല്കിയവര് എന്നിവരെ ആദരിച്ചു. പുഞ്ചക്കോട് റോയല്‍ പഴേരി ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസ്സില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി എം.എ ജെയ് വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ടിന്റു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങ ളായ ആയിഷാ ബാനു കാപ്പില്‍, രമാ സുകുമാരന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് ഉനൈസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.സി ശ്രീകുമാര്‍, അബ്ദുല്‍ ഗഫൂര്‍, നജ്മുന്നിസ, അനിത, അസി. സെക്രട്ടറി ഗീത, മറ്റുജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, പൊതുജനങ്ങള്‍ പങ്കെടുത്തു.
